08 May 2024 Wednesday

ചാലിശ്ശേരി ടൗണില്‍ ഡിവൈഎഫ്ഐ കോവിഡ് വാർ റൂം തുറന്നു

ckmnews

ചങ്ങരംകുളം:ചാലിശ്ശേരിയിൽ യുവജനസംഘട ഡി വൈ എഫ്‌ ഐ   ടൗൺ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കവുക്കോട് ആരംഭിച്ച  കോവിഡ്‌ വാർ റൂമിൻ്റ ഉദ്ഘാടനം ഡിവൈഎഫ്ഐ  തൃത്താല ബ്ലോക്ക് ജോ സെക്രട്ടറി അനീഷ് നിർവ്വഹിച്ചു.ചാലിശ്ശേരി ടൗണിലും മറ്റു പ്രദേശങ്ങളിലും കോവിഡ് രോഗമുക്തി നേടിയ വീടുകളിൽ  അണു നശീകരണം രോഗികൾക്ക് മരുന്നുകൾ , ഉച്ച ഭക്ഷണം , അവശ്യ സാധനങ്ങൾ എത്തിച്ച് നൽകൽ തുടങ്ങി ഗ്രാമത്തിൽ അതിജീവി ന പോരാട്ടത്തിൽ മനുഷ്യനന്മയുടെ  നല്ല പ്രവർത്തനത്തിലാണ്  സംഘടന.ചടങ്ങിൽ  എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എ. പ്രയാൺ,സി.പി.ഐ.എം ചാലിശ്ശേരി ലോക്കൽ സെക്രട്ടറി ടി.എം കുഞ്ഞുകുട്ടൻ, മേഖലാ സെക്രട്ടറി സുധീഷ് കുമാർ, എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു