19 April 2024 Friday

എസ് വൈ എസ് തൃത്താല സോണ്‍ കൗണ്‍സില്‍ സമാപിച്ചു

ckmnews

എസ് വൈ എസ് തൃത്താല സോണ്‍ കൗണ്‍സില്‍ സമാപിച്ചു


തൃത്താല: എസ് വൈ എസ് തൃത്താല സോണ്‍ കൗണ്‍സില്‍ കറുകപുത്തൂര്‍ ബാഹിസ് അക്കാദമിയില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എംഎ നാസര്‍ സഖാഫി, ജന. സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, അഷ്‌റഫ് അഹ്‌സനി ആനക്കര, സിദ്ദീഖ് നിസാമി മേപ്പറമ്പ്, അബ്ദുറഷീദ് അഷ്‌റഫി ഒറ്റപ്പാലം, നാസര്‍ അലനല്ലൂര്‍, മുസ്തഫ അഹ്‌സനി ചിറ്റപ്പുറം, ശറഫുദ്ദീന്‍ ബുഖാരി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്‌സനി കുമരനെല്ലൂര്‍ പ്രസംഗിച്ചു.പ്രവര്‍ത്തന റിപ്പോര്‍ട് സോണ്‍ ജന. സെക്രട്ടറി കെ. കെ. പാലം കബീര്‍ അഹ്‌സനിയും സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാ. സെക്രട്ടറി റിയാസ് സി.പി.കൊള്ളനൂരും അവതരിപ്പിച്ചു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് റിട്ടേണിംഗ് ഓഫീസറായി. 2023 - 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികള്‍: പ്രസിഡന്റ്: മുസ്തഫ അഹ്‌സനി ചിറ്റപ്പുറം, ജനറല്‍ സെക്രട്ടറി: റിയാസ് സി. പി. കൊള്ളനൂര്‍, ഫിനാന്‍സ് സെക്രട്ടറി: ജഅ്ഫര്‍ സ്വാദിഖ് സഖാഫി പടിഞ്ഞാറങ്ങാടി, വൈസ് പ്രസിഡന്റ്: ഹാഫിള് സഫ്വാന്‍ റഹ്മാനി ഒതളൂര്‍ (ഓര്‍ഗനൈസിംഗ്), അന്‍വര്‍ മിസ്ബാഹി കാശാമുക്ക് (സാമൂഹികം), സുബൈര്‍ ബാഖവി കൂറ്റനാട് (സാംസ്‌കാരികം), അബ്ദുല്‍ ഹകീം സഖാഫി (ദഅ്‌വ), സെക്രട്ടറി: ഷബീര്‍ കെ. പടിഞ്ഞാറങ്ങാടി (ഓര്‍ഗനൈസിംഗ്), സൈനുദ്ധീന്‍ ഒതളൂര്‍ (സാമൂഹികം), അബ്ദുല്‍ ഗഫൂര്‍ കൂറ്റനാട് (സാംസ്‌കാരികം), ശിഹാബുദ്ദീന്‍ അസ്ഹരി കരിമ്പനക്കുന്ന് (ദഅ്‌വ), മൊയ്തുണ്ണി കെ.പി മാട്ടായ (സാന്ത്വനം). 13 പേരെ ജില്ലാ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തു. 33 അംഗ പ്രവര്‍ത്തകസമിതിയും രൂപവത്കരിച്ചു.

'നേരിന്ന് കാവലിരിക്കുക' എന്ന പ്രമേയത്തില്‍ യൂണിറ്റ്, സര്‍ക്കിള്‍ ഘടകങ്ങളില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പുനഃസംഘടനയും പൂര്‍ത്തീകരിച്ച ശേഷമാണ് സോണ്‍ കൗണ്‍സില്‍ നടന്നത്.