20 April 2024 Saturday

ചാലിശേരി എം.പി.പി.എം സൺഡേ സ്കൂൾ ബാലകലോൽസവം നടത്തി

ckmnews

ചാലിശേരി എം.പി.പി.എം സൺഡേ സ്കൂൾ

ബാലകലോൽസവം  നടത്തി


ചങ്ങരംകുളം :ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളി എം.പി. പി എം സൺഡേ സ്കൂൾ ബാലകലോൽസവം നടത്തി.ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം വികാരി .ഫാ റെജി കൂഴിക്കാട്ടിൽ ബാലകലോൽസവം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ സംസാരിച്ചു.രണ്ട് വേദികളിലായി സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി സംഗീതം , പ്രസംഗം , ആരാധനഗീതം മലയാളം , സുറിയാനി , തങ്ക വാക്യം ,ബൈബിൾ ക്വിസ് , ബൈബിൾ ടെസ്റ്റ് എന്നിവ നടത്തി.വിജയിച്ച വിദ്യാർത്ഥികൾ   കുന്നംകുളം ഡ്രിസ്ടികട് തല മൽസരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.പരിപാടികൾക്ക് സൺഡേസ്കൂൾ പ്രധാനദ്ധ്യാപകൻ

 ഡോ. നെൽസൻ ചുങ്കത്ത് , അസിസ്റ്റന്റ് എച്ച് എം ലൂസി കെ.കെ

 അദ്ധ്യാപകരായ ലൂസി ചെറിയാൻ , നവോമി കുഞ്ഞുമോൻ ,

കെ.സി ആന്റണി , സിമി അനിൽ എന്നിവർ നേതൃത്വം നൽകി.