09 May 2024 Thursday

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു


ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.അനുമോദന സദസ്സ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു ഉദ്ഘാടനം ചെയ്തു.എകസ്ക്യൂട്ടീവ് അംഗം സൗമ്യ അനീഷ് അധ്യക്ഷയായി.എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്ക്  പ്രസിഡന്റ്  ബാബു പി ജോർജ് , കെ.യു. കൃഷ്ണകുമാർ , സി.വി. ഷാബു മാസ്റ്റർ , പി.എസ് വിനു എന്നിവർ മെമ്മന്റോ

 നൽകി.ഒ.എൻ.വി പുരസ്കാരം നേടിയ പി.കെ.മോഹൻദാസ്  , ആരോഗ്യ പ്രവർത്തക ഷീജ പ്രകാശൻ , ഹരിത കർമ്മസേന അംഗം ലളിത എന്നിവരെ  ഉപഹാരം നൽകി ആദരിച്ചു.സെക്രട്ടറി ഡോ. പ്രദീപ് ജെക്കബ് സ്വാഗതവും ,ലൈബ്രേറിയൻ റീന പോൾ നന്ദിയും പറഞ്ഞു. വായനശാല അംഗങ്ങൾ പാട്ടുകൾ പാടി.പരിപാടികൾക്ക് പ്രസിഡന്റ് ബാബു .പി .ജോർജ് ,സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ് , ജോ: സെക്രട്ടറി സി.കെ.സന്ദീപ് , ട്രഷറർ പി.എസ് .വിനു , മാത്യൂസ് എന്നിവർ നേതൃത്വം നൽകി.