19 April 2024 Friday

ചാഴിയാറ്റിരി എ.യു.പി സ്ക്കൂൾ കലോത്സവം വർണ്ണാഭമായി കൊണ്ടാടി

ckmnews

ചാഴിയാറ്റിരി എ.യു.പി 

സ്ക്കൂൾ കലോത്സവം വർണ്ണാഭമായി കൊണ്ടാടി

 

ചാലിശ്ശേരി:ചാഴിയാറ്റിരി എ.യു.പി.സ്ക്കൂളിൽ ഈ വർഷത്തെ  സ്ക്കൂൾ തല കലോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മുൻ അധ്യാപകനും മാധ്യമ പ്രവർത്തകനുമായ സി. മൂസ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാനാധ്യാപിക കെ.രമാദേവി അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് കെ.വി. കുത്തബ് , എം. ടി.എ. പ്രസിഡന്റ് നൂർജഹാൻ, എസ്.ആർ.ജി.കൺവീനർ പി സുനിത, അധ്യാപകരായ പി.പി. ജയൻ, പി.പി.ഷാജു. പി.സൗമ്യ, വി.പ്രീത, ബിജു നിഖിൽ, എന്നിവർ സംസാരിച്ചു. എൽ.പി., യു.പി.വിഭാഗം കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങൾ വിവിധ ഗ്രൂപ്പുകളാക്കിത്തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കലാപ്രകടനങ്ങൾ കുട്ടികളുടെ  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.