28 March 2024 Thursday

കവുക്കോട് എം.എം.എ.എൽ.പി. സ്കൂൾ'ഓണത്തിനൊരു വട്ടിപ്പൂ വിളവെടുത്തു

ckmnews

കവുക്കോട് എം.എം.എ.എൽ.പി. സ്കൂൾ'ഓണത്തിനൊരു വട്ടിപ്പൂ വിളവെടുത്തു


ചാലിശ്ശേരി : കവുക്കോട് എം.എം.എ.എൽ.പി സ്കൂളിൽ ഓണത്തിന് ഒരു വട്ടിപ്പൂ പദ്ധതിയുടെ  ഭാഗമായി,ചെണ്ടുമല്ലികൃഷിയുടെ

വിളവെടുപ്പുത്സവം നടന്നു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

പി.ആർ കുഞ്ഞുണ്ണി വിളവെടുപ്പുത്സവം 

ഉദ്ഘാടനം ചെയ്തു.പ്രാദേശികമായി പൂക്കൾ ഉൽപാദിപ്പിക്കുന്ന ഇത്തരം

പദ്ധതികൾ മാതൃകാപരമാ

ണെന്ന് സ്കൂൾ അദ്ധ്യാപകരെയും,പി.ടി.എ.യും, കുട്ടികളെയും പ്രകീർത്തിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട്

അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ബാബുനാസർ,എ.എം.നൗഷാദ്,കെ.ലിജിത,ബീനകുര്യൻ,എം.ഷമീറ,ഹാദിയ മെഹ്റിൻ,അബ്ദുൾ അസീസ്,നീനുപോൾ,പി.മുനീറ,ടി.ബിൻസി എന്നിവർ പങ്കെടുത്തു.