25 April 2024 Thursday

എബി ഭാഗ്യക്ക് വീട് നിര്‍മിച്ച് നല്‍കി സിപിഎം ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റി

ckmnews

എ.ബി ഭാഗ്യക്ക് വീട് നിർമിച്ച് നൽകി ചാലിശ്ശേരി സി.പി.എം ലോക്കൽ കമ്മറ്റി


താക്കോൽദാനം ഞായറാഴ്ച  നടക്കും 


ചങ്ങരംകുളം:സ്വന്തമായി വീടില്ലാതിരുന്ന ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ  പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മികച്ച വിജയം നേടിയവിദ്യാർത്ഥി  എ.ബി ഭാഗ്യയുടെ വീടെന്ന സ്വപ്നം   ഞായറാഴ്ച യാഥാർത്ഥ്യമാകുന്നു.ഇനി ഭാഗ്യയുടെ കുടുംബത്തിന് സുരക്ഷിതമായി മനോഹരമായ വീട്ടിൽ അന്തിയുറങ്ങാം. ചാലിശ്ശേരി സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  എട്ടു ലക്ഷം രൂപ ചിലവിലാണ്  വീട് നിർമ്മിച്ച് നൽകുന്നത്.ഓലമേഞ്ഞ വീടിനകത്തെ സാഹചര്യങ്ങളിൽ നിന്ന് മന:സാന്നിദ്ധ്യവും ആത്മവിശ്വാസവും നിലനിർത്തിയാണ് ചാലിശ്ശേരി കുന്നത്തേരി ഐനിപ്പുള്ളി ബാബുവിൻ്റെ മൂത്ത മകൾ ഭാഗ്യ.പ്ലസ്ടു ഹ്യൂമാനിറ്റിസ് വിഷയത്തിൽ  96% വിജയം നേടിയത്. എൻ.എസ്.എസ്. വളണ്ടിയറും ,ക്ലാസ്സ് ലീഡറുമായ   വിദ്യാർത്ഥി പത്താംതരത്തിലും സ്കൂളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഗ്രാമത്തിന് അഭിമാനമായിരുന്നു.പ്ലസ് ടു വിജയത്തിനു ശേഷം സ്കൂളിൽ നിന്ന്  അനുമോദിക്കാൻ വീട്ടിലെത്തിയ പ്പോഴാണ് സ്കൂളധികൃതരും നാട്ടുകാരും  ഭാഗ്യ യുടെ കുടുംബത്തിൻ്റെ ചുറ്റുപാടുകൾ അറിഞ്ഞത്.ഐ.എ.എസ് പഠിക്കാനാ നുള്ള ആഗ്രഹത്തിന് സ്കൂൾ അധ്യാപകരും പിടിഎ യും ചേർന്ന് കഴിഞ്ഞ മാസം  ഒരു ലക്ഷം രൂപ നൽകി സഹായിച്ചിരുന്നു. എറണാകുളം മഹാരാജാസിൽ ഇക്കോണമിക്സ് ബിരുദ പOനത്തിനുള്ള പ്രവേശന നടപടികൾ പൂർത്തിയായി. പഠനത്തോടൊപ്പം സിവിൽ സർവ്വീസ് കോച്ചിങ്ങിന് പോകുവാനാണ് ആഗ്രഹിക്കുന്നത്.ചാലിശ്ശേരി മെയിൻ റോഡ് ഇടതുപക്ഷ ചുമുട്ടുതൊഴിലാളിയായ  ഭാഗ്യയുടെ  പിതാവ് ,അമ്മ  ,സഹോദരി അടക്കം നാലുപേരും എട്ടുവർഷമായി ഓല മേഞ്ഞ വീട്ടിലായിരുന്നു താമസം. കോവിഡ് പ്രതിസന്ധി പിതാവിൻ്റെ വരുമാനമാർഗ്ഗത്തെ ബാധിച്ചതിനാൽ വീട് പണി വിഷമകരമായി തറ പണി നേരത്തെ ബാബു പൂർത്തിയാക്കിയിരുന്നുമികച്ച വിജയം സ്വന്തമാക്കിയതെന്നറിഞ്ഞ് ചാലിശ്ശേരി സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ,പൗർണ്ണമി കലാസമിതിയും , നാട്ടുകാരും ചേർന്ന് വീട് പണിയുവാൻ മുന്നോട്ട് വന്നത്.കുന്നത്തേരിയിലെ മുഴുവൻ യുവാക്കളും , ഡി വൈ എഫ് ഐ  പഞ്ചായത്ത് അംഗങ്ങളുടെ സൗജന്യ സേവനവും ,നാട്ടുകാരുടെയും ,അദ്യുദയകാംഷികളുടേയും സാമ്പത്തിക സഹായം  നിർമ്മാണത്തിന്  വേഗത കൂട്ടി. രണ്ടര മാസത്തിനുള്ളിലാണ് എഴുന്നൂറ് സ്വകയർ ഫിറ്റ് വീട് പണി പൂർത്തിയാക്കിയത്.ഞായറാഴ്ച രാവിലെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ താക്കോൽദാനം ഉദ്ഘാടനം ചെയ്യും .മുൻ എംഎൽഎമാരായ വി.കെ ചന്ദ്രൻ ,  ടി.പി. കുഞ്ഞുണ്ണി , വാർഡ് മെമ്പർ കെ.പി സുനിത , ഏരിയ സെക്രട്ടറി പി.എൻ മോഹനൻ , പി ആർ കുഞ്ഞുണ്ണി , ടി.എം.കുഞ്ഞുകുട്ടൻ , ടി.പി.ഉണ്ണികൃഷ്ണൻ ,കെ കെ മുരളി എന്നിവർ പങ്കെടുക്കും.