29 March 2024 Friday

തൃത്താല നിയോജക മണ്ഡലം യു ഡി ഫ് കമ്മറ്റി ധർണ്ണ നടത്തി.

ckmnews

തൃത്താല നിയോജക മണ്ഡലം യു ഡി ഫ് കമ്മറ്റി ധർണ്ണ നടത്തി.


ചങ്ങരംകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ തൃത്താല നിയോജകമണ്ഡലം യുഡിഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂനമ്മൂച്ചി സെന്ററിൽ  ധർണ്ണ  നടത്തി.മുൻ ഡിസിസി അധ്യക്ഷൻ സി.വി. ബാലചന്ദ്രൻ  ധർണ്ണ ഉദ്ഘടാനം ചെയ്തു.

 നിയോജക മണ്ഡലം ചെയർമാൻ ടി. കെ. സുനിൽകുമാർ അധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്,മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം മാസ്റ്റർ, ഡിസിസി വൈസ് പ്രസിഡന്റ് സി.എച്ച്. ഷൌക്കത്തലി , ഡിസിസി സെക്രട്ടറിമാരായ പി.വി.മുഹമ്മദാലി, ബാബുനാസർ, മാധവദാസ്, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ,തൃത്താല  ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് പി.എ. വാഹിദ്, പി. ബാലകൃഷ്ണൻ, മുസ്ലീംലീഗ് മണ്ഡലം ജന:സെക്രട്ടറി സി.എം. അലിമാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, മണ്ഡലം ട്രഷറർ കെ.പി. മുഹമ്മദ്‌,ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെമുഹമ്മദ്‌, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി. സന്ധ്യ, പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സഖറിയ എന്നിവർ സംസാരിച്ചു. 


എം.ബി.ബി.എസ് ബിരുദമെടുത്ത  കപ്പൂർ പഞ്ചായത്തംഗം രവീന്ദ്രൻ മകൾ രേഷമയെ ചടങ്ങിൽ അനുമോദിച്ചു.


യുഡിഫ് കൺവീനർ എസ്.എം.കെ. തങ്ങൾ സ്വാഗതവും കപ്പൂർ  ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് പി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.