26 April 2024 Friday

ചെമ്പ്ര കുന്നിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്കായി കൊണ്ടുവന്ന മൊബൈൽ ക്രഷർ യുണിറ്റ് ജനകീയ സമര സമതിയുടെ നേതൃത്വത്തിൽ തടഞ്ഞു

ckmnews

ചെമ്പ്ര കുന്നിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്കായി കൊണ്ടുവന്ന മൊബൈൽ ക്രഷർ യുണിറ്റ് ജനകീയ സമര സമതിയുടെ നേതൃത്വത്തിൽ തടഞ്ഞു


ചാലിശ്ശേരി:നാഗലശ്ശേരി തിരുമിറ്റക്കോട് പഞ്ചായത്ത് അതിർത്തിയിലെ ചെമ്പ്ര കുന്നിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലേക്കായി കൊണ്ടുവന്ന മൊബൈൽ ക്രഷർ യുണിറ്റ് ജനകീയ സമര സമതിയുടെ നേതൃത്വത്തിൽ തടഞ്ഞു.മൂന്ന് ട്രക്കുകളിലായി ഭീമൻ ഉപകരണങ്ങളാണ് ശിവാലയ ഗ്രൂപ്പ് നേതൃത്വത്തിൽ ക്വാറിയിലേക്കായി കൊണ്ടുവന്നത്.യന്ത്ര സാമഗ്രികൾ എത്തിക്കുന്നതറിഞ്ഞ് കാലത്ത് 9 മണി മുതൽ തന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ചാത്തനൂർ പഞ്ചായത്ത് പരിസരത്ത് പ്രതിഷേധവുമായി തടിച്ച് കൂടി.യന്ത്ര സാമഗ്രികളുടെ വലിപ്പക്കൂടുതലും റോഡിന്റെ വീതികുറവും വളവുകളും മൂലം ലോറികൾ വാവനൂർ -നാഗലശ്ശേരി റോഡിലൂടെ തിരിച്ച് വിടുകയായിരുന്നു. ഇതോടെ ജനകീയ സമരസമിതിയുടെ പ്രതിഷേധം ഈ പാതയിലേക്ക് മാറ്റുകയായിരുന്നു.സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് കാലത്ത് മുതൽ തന്നെ പരിസരത്ത് വൻ പോലീസ് സംഘം തമ്പടിച്ചു. ചാലിശ്ശേരി, തൃത്താല, പട്ടാമ്പി, കൊപ്പം പോലീസും മറ്റു ഉദ്യോഗസ്ഥരും പട്ടാമ്പിയിൽ നിന്നും ഫയർ ആന്റ് റസ്ക്യൂ യൂണിറ്റും മോട്ടോർ വാഹന വകുപ്പ് അധികൃതരും കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്ത് തമ്പടിച്ചു. ഉച്ചക്ക് ഒരു മണിയോടെ ക്വാറി പരിസരത്തെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.