26 April 2024 Friday

കൊറോണ :വ്യാപാരികളുടെ ദുരിതം ഏറുന്നു

ckmnews

ചങ്ങരംകുളം:    കെട്ടിട ഉടമകൾ വ്യാപരികളിൽ മേൽ വാടകയിനത്തിൽ ഒരു മാനദണ്ഡവുമില്ലാത്തെ വാടക വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ കോവിഡ് വൈറസ് ഭീതിയിൽ ദിനംപ്രതി വ്യാപര മേഖല തകർച്ച നേരിടുന്ന സാഹചര്യത്തിൽ തൻ്റെ വ്യാപര സ്ഥാപനത്തിൻ്റെ മാർച്ച് മാസത്തെ  കെട്ടിട വാടക ഒഴിവാക്കി ചാലിശ്ശേരി സ്വദേശി ഷെവലിയാർ സി.ഇ. ചാക്കുണ്ണിയുടെ മാതൃക സംസ്ഥാനത്തിന് അഭിമാനമാകുന്നു.കോവിഡ്  വൈറസ് ബാധ മൂലം കഴിഞ്ഞാഴ്ച സർക്കാർ നിയന്ത്രണങ്ങൾ കൂടി  വന്നതോടെയാണ് വ്യാപാര വ്യവസായ മേഖലകളും സംതഭനാവസ്ഥയിലായത്.  കച്ചവടം പലയിടങ്ങളിലും കുറഞ്ഞതോടെ വ്യാപരികള്‍ തൊഴിലാളികളെ പിരിച്ചു വിട്ടു.വ്യാപാരം കുറഞ്ഞതോടെ നിലനില്‍പില്ലാതെ പല സ്ഥാപനങ്ങളും അടച്ചു പൂട്ടി.ഇതോടെ വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന  തൊഴിലാളികളും ദുരിതതിലായി.കെട്ടിട ഉടമകള്‍ വാടക ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പല വ്യാപാര സംഘടനകളും കെട്ടിട ഉടമകളെ സമീപിച്ചിരിക്കുകയാണ്.ഇതിനിടെയാണ് സമൂഹത്തില്‍ വിത്യസ്ഥമായ  മാതൃക കാണിച്ച് വ്യാപാരി രംഗത്ത് വന്നിരിക്കുന്നത്.ചാലിശ്ശേരിയിൽ നിന്ന് കോഴിക്കോട് എത്തിയ ചാക്കുണ്ണിക്ക്  കോഴിക്കോടെ പ്രശസ്തമായ മൊയ്തീൻ പള്ളി റോഡ് ,ബേബി ബസ്സാർ എന്നിടങ്ങളിലായി അറുപത്തോളം കടമുറി വാടകക്ക് നൽകിയിട്ടുണ്ട്.കുറച്ച് പേർ ദിവസേന വാടക നൽകുന്ന കച്ചവടക്കാരാണ്.കഴിഞ്ഞ ദിവസം വാടക ലഭിക്കാതെ  വന്നതോടെയാണ് കച്ചവടക്കാരുടെ കഷ്ടപ്പാട് കെട്ടിട ഉടമ നേരിൽ അറിഞ്ഞത്.കെട്ടിടങ്ങളിൽ നിന്നായി ലഭിക്കുന്ന മാർച്ച് മാസത്തെ  വരുമാനം വേണ്ടന്ന് വെക്കുവാൻ ചെറുപ്പം മുതൽ വ്യാപാരിയും ചാലിശ്ശേരിക്കാരനായ ഇദ്ദേഹവും അഞ്ചോളം ബന്ധുക്കളും മുന്നോട്ട് വരികയായിരുന്നു.കെട്ടിടത്തിലെ വാടക ഒഴിവാക്കിയ തീരുമാനം വ്യാപരികളെ ആഹ്ലാദത്തിലാക്കി.ഇദ്ദേഹത്തിൻ്റെ മാതൃക പിൻപറ്റി അഞ്ചോളം ചെറുകിട കെട്ടിട ഉടമകളും കോഴിക്കോട് മാർച്ചിലെ  വാടക ഒഴിവാക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്.സർക്കാർ , തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ  , വിവിധ സംഘടനകൾ , മേൽ വാടകക്ക് നൽകുന്നവർ   എന്നിവർ ഇത് മാതൃകയാക്കുമെന്നാണ്  വ്യാപരികളുടെ ഏറെ പ്രതീക്ഷ.ചാലിശ്ശേരി അങ്ങാടി ചെറുവത്തൂർ ഏലീയാസ് - കുഞ്ഞില ദമ്പതിമാരുടെ ഒമ്പത് മക്കളിൽ എട്ടാമനായ ചാക്കുണ്ണി   1962 ൽ  കച്ചവടത്തിനായി കോഴിക്കോട് എത്തിയത്.മലബാർ ഡെവലപ്പ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് , സ്റ്റേറ്റ് ജി.എസ്.ടി പരാതി പരിഹാര സമിതിയംഗം , ഓൾ കേരള കൺസ്യൂമർ ഗുഡസ് ഡിസ്ട്രിബ്യൂട്ടേഴ്സ്' അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് , കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിങ്ങ് ചെയർമാൻ, സിറ്റി ബാങ്ക് , ലാഡർ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.