08 May 2024 Wednesday

കൂറ്റനാട് വലിയ പള്ളിക്ക് സമീപം തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

ckmnews

കൂറ്റനാട് വലിയ പള്ളിക്ക് സമീപം തെരുവ് നായ കുറുകെ ചാടി 


ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു


ചാലിശ്ശേരി:കൂറ്റനാട് വലിയ പള്ളിക്ക് സമീപം തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട മറിഞ്ഞു.അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു.പട്ടാമ്പി ചെരുളിപ്പറമ്പ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ആലിക്കൽ മലബാർ  മുഹമ്മദലി ആണ്  മരിച്ചത്. ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം.പട്ടാമ്പിയിൽ നിന്ന് പച്ചക്കറിയുമായി ചാലിശ്ശേരിയിലേക്ക് വരികയായിരുന്ന പാസഞ്ചർ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് തെരുവ് നായ ചാടിയാണ് അപകടമുണ്ടായത്.നായ ചാടിയതോടെ നിയന്ത്രം വിട്ട ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിയുകയായിരുന്നു.  അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ഉടൻതന്നെ നാട്ടുകാർ കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും  പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പട്ടാമ്പി കെടിസി പച്ചക്കറി കടയിലെ സ്ഥിരം സെയിൽ ചെയ്യുന്ന ജീവനക്കാരാണ് മരിച്ച ഓട്ടോ ഡ്രൈവർ മുഹമ്മദാലി. ഇദ്ദേഹം വർഷങ്ങളായി ചാലിശ്ശേരി ഭാഗത്ത്  പച്ചക്കറി വിതരണം നടത്തിവരികയായിരുന്നു.