27 April 2024 Saturday

തൃത്താല പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നതായി പരാതി:പൈപ്പ് വെള്ളവും എത്തുന്നില്ല

ckmnews

തൃത്താല പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നതായി പരാതി:പൈപ്പ് വെള്ളവും എത്തുന്നില്ല


തൃത്താല:വേനൽ കടുത്തതോടെ തൃത്താല പഞ്ചായത്തിൽ പല സ്ഥലത്തും കുടിവെള്ളം ക്ഷാമം രൂക്ഷമാവുന്നതായി പരാതി.ഇടക്കിടെ പ്രദേശത്ത് വന്നിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴിയുള്ള വെള്ളവും മൂന്ന് നാലും ദിവസങ്ങൾ കൂടുമ്പോഴാണ് പ്രദേശത്ത് എത്തുന്നത്.കിണർ ഇല്ലാതെ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുന്നത്. പ്രദേശത്തെ വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനും കൃത്യമായ പൈപ്പ് വഴി എത്തുന്ന വെള്ളം എത്തിക്കുന്നതിനും വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം