26 April 2024 Friday

കൂട്ടുപാതയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ചങ്ങരംകുളം സ്വദേശികളെ വാഹനം തടഞ്ഞ് നിർത്തി മർദ്ധിച്ചതായി പരാതി നാല് പേർക്ക് പരിക്ക് വീഡിയോ ദൃശ്യം പുറത്ത്

ckmnews


ചങ്ങരംകുളം:കൂട്ടുപാതയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ചങ്ങരംകുളം സ്വദേശികളെ വാഹനം തടഞ്ഞ് നിർത്തി മർദ്ധിച്ചതായി പരാതി.ഞായറാഴ്ച വൈകിയിട്ട് നാലരയോടെയാണ് സംഭവം.കൂട്ടുപാതയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് ട്രാവലറിൽ തിരിച്ച് വന്നിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ കാറുമായെത്തിയ സംഘം തടയുകയായിരുന്നു.തുടർന്ന് കൂടുതൽ പേരെത്തി വാഹനത്തിൽ ഉണ്ടായിരുന്ന യുവാവിന് വലിച്ചിറക്കി ക്രൂരമായി മർദ്ധിച്ചതായാണ് പരാതി.പിടിച്ച് മാറ്റാൻ ശ്രമിച്ചവർക്കും അക്രമത്തിൽ പരിക്കേറ്റു.വിവാഹ വീട്ടിൽ നടന്ന ചെറിയ വാക്ക് തർക്കം പറഞ്ഞ് തീർത്തിരുന്നു.ഇതിന്റെ പ്രകോപനമാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം.പരിക്കേറ്റ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ശരത്ത്,അസ്ലം,സുഹൈർ,നിസാം എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്