09 May 2024 Thursday

ചാലിശേരിയിലെ ഫുട്ബോൾ ഗ്യാലറി നാടിന് സമർപ്പിച്ചു

ckmnews

ചാലിശേരിയിലെ ഫുട്ബോൾ ഗ്യാലറി നാടിന് സമർപ്പിച്ചു


ചാലിശ്ശേരി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ഫുട്ബോൾ ഗ്യാലറി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിൽ സ്‌കൂളുകൾക്ക് മാത്രം ചെലവഴിച്ചത് നാല്‍പ്പത്തി രണ്ടര കോടി രൂപയാണെന്ന്  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചാലിശേരിയുടെ ഫുട്ബോൾ സംസ്കാരവും പെരുമയും നിലനിർത്തുവാൻ സാധ്യമായതെല്ലാം ഇനിയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.പ്രധാന കവാടം നാടിന് തുറന്ന് നൽകി  

ഓപ്പൺ സ്റ്റേജിൽ സ്ഥാപിച്ച ശിലാഫലക അനാഛാദ്ദനവും മന്ത്രി നിർവ്വഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിൽ

പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ അധ്യക്ഷത വഹിച്ചു. പൊതുമാരാമത്ത് എക്സ്ക്യൂട്ടീവ് എഞ്ചീനീയർ രാജേഷ് റിപ്പോർട്ട് വായിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം.കുഞ്ഞുകുട്ടൻ ,വൈസ് പ്രസിഡന്റ് സാഹിറ കാദര്‍,പഞ്ചായത്തംഗങ്ങളായ  ആനിവിനു,ഹുസൈൻ പുളിയഞ്ഞാലിൽ,  നിഷ അജിത്ത് കുമാർ ,  പി വി രജീഷ് കുമാർ ,  തൃത്താല എ.ഇ.ഒ പി.വി സിദ്ധിഖ്, സ്കൂൾ പ്രധാന അധ്യാപിക ടി. എസ് .ദേവിക , പി.ടി.എ പ്രസിഡന്റ് പി.കെ.കിഷോർ ,ബി.പി.സി. പ്രസാദ് കെ  , ജിസിസി ക്ലബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത് , മാർവൽ ക്ലബ്ബ് പ്രസിഡൻറ്എം എം അഹമ്മദുണ്ണി , രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ .ആർ .വിജയമ്മ ,യൂസഫ് പണിക്കവീട്ടിൽ ,കെ.കെ. ശിവശങ്കരൻ , സ്റ്റാഫ് സെക്രട്ടറിമാരായ  സി.വി. സുനിൽ , വിജയൻ   എന്നിവർ സംസാരിച്ചു