24 April 2024 Wednesday

മനം നിറയെ കാഴ്ചകൾ നിറച്ച് ചാലിശ്ശേരി പൂരം

ckmnews

മനം നിറയെ കാഴ്ചകൾ നിറച്ച് ചാലിശ്ശേരി പൂരം


ചാലിശേരി : ഉൽസവ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കിയചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോൽസവം മതസൗഹാർദ ത്തിന്റെ നേർക്കാഴ്ചയായി.ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ച  2.30 ന് നട തുറന്നു വിശേഷാൽ പൂജകൾ  നവഗം , പഞ്ചകവ്യം, ഉച്ചപൂജ എന്നിവ ഉണ്ടായി.


ഉച്ചയ്ക്ക് ഒരു മണിക്ക് ക്ഷേത്ര മൈതാനത്ത് നിന്ന്  ദേവസ്വം പൂരം തുടങ്ങി പ പഞ്ചവാദ്യത്തിന്റെ  അകമ്പടിയോടെ അഞ്ച് ഗജവീരന്മാർ അണിനിരന്നു ഗുരുവായൂർ ഇന്ദ്രൻസ്  ദേവിയുടെ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് തിമിലയിൽ പരക്കാട്ട് തങ്കപ്പനും , മദളത്തിൽ കയിലാട് മണികണ്ഠനും പ്രമാണിമാരായി 4.30 ന് ക്ഷേത്രത്തിൽ വെളുതുരുത്തി പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടായി.


മൂന്ന് ജില്ലകളിലെ തട്ടകങ്ങളിൽ ഉച്ചക്ക് ശേഷം പൂരം എഴുന്നെള്ളിപ്പുകളാരംഭിച്ചു.

 

വൈകീട്ട്  അഞ്ചരയോടെ ഉൽസവ പ്രേമികൾക്കാവേശമായ ആന പൂരങ്ങൾ മൈതാനത്തേക്ക് നീങ്ങി. 33 ദേശങ്ങളിൽ നിന്നായി  കേരളത്തിലെ പേരുകേട്ട തലയെടുപ്പുള്ള    നെറ്റിപ്പട്ടം ചാർത്തിയ ഗജവീരന്മാരുമായി പൂരാഘോഷം മൈതാനത്ത് എത്തി കൂട്ടി എഴുന്നെള്ളിപ്പിൽ നാൽപതിലധികം ആനകൾ അണിനിരന്നു 


കാവിന് മുന്നിലെത്തി ദേവിയെ വണങ്ങിയ ഗജരാജൻമാർ പിരിയുമ്പോഴും ഉത്സവ നഗരി ജനനിബിഢമായിരുന്നു


ഗ്രാമനന്മകളാൽ നിറഞ്ഞാടിയ ഉൽസവം കാണുവാൻ കുഭ ചൂടിനെ വകവെക്കാതെ ജനസഹസ്രങ്ങളാണ് ക്ഷേത്ര മൈതാനത്ത് തടിച്ചുകൂടിയത്.രാത്രിയോടെ ശിങ്കാരിമേളം , നാദസ്വരം , തിറ പൂക്കാവടി , തെയ്യം തുടങ്ങി ഇരുപത്തിലധികം ചെറുപൂരങ്ങളും തട്ടകം കാക്കുന്ന അമ്മയുടെ സന്നിധിയിലെത്തി.പരമ്പരാഗതമായ നാടൻ വേലകൾ തേരിലേറി ക്ഷേത്രത്തെ വലയം ചെയ്തു തിറ , തെയ്യം , കരിങ്കാളി കൂട്ടങ്ങൾ , കാളവേല എന്നിവയും പൂരപ്രേമികളിൽ വർണ്ണ കാഴ്ചകൾ തീർത്തു


ചൊവ്വാഴ്ച രാവിലെ മുതൽ ഭഗവതിയെ വണങ്ങാൻ  തട്ടകത്തിലെ ബന്ധുക്കാരും നാട്ടുകാരുടേയും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.ദീപാരാധനക്കുശേഷം തായമ്പക , കേളി , കൊമ്പ് പറ്റ് , കുഴൽ പറ്റ്  എന്നിവയും നടന്നു.രാത്രി ദേവസ്വം പൂരം, താലം എഴുന്നെള്ളിപ്പ്, പ്രാദേശീക പൂരം എഴുന്നെള്ളിപ്പ് എന്നിവ കൂടി സമാപിക്കുതോടെ പൂരത്തിന് കൂറ വലിക്കും.


പൂര പ്രദർശന നഗരിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.ചാലിശേരി സിഐ കെ.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു