10 June 2023 Saturday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ശ്രവണസഹായി വിതരണം ചെയ്തു

ckmnews

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ശ്രവണസഹായി വിതരണം ചെയ്തു


ചങ്ങരംകുളം : ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ 2,50,000/- രൂപ വകയിരുത്തി  ഉൾപ്പെടുത്തിയിരുന്ന  ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങളുടെ വിതരണം പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ടമായാണ് ശ്രവണസഹായി വിതരണം ചെയ്തത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി ഭിന്നശേഷിക്കാരായ 16 പേർക്കാണ്  ശ്രവണ സഹായി നൽകിയത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എ.വി.സന്ധ്യ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ഐ.സി.ഡി.എസ്. സൂപ്പർവൈസർ ടി.പി.സൗമ്യ പദ്ധതി വിശദീകരണം നടത്തി.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, പഞ്ചായത്ത് മെമ്പർ  പി.വി.രജീഷ്,മറ്റു പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി വി.എ.ഗീത, വി.ഇ.ഒ.എം.സുറുമി, പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഭിന്നശേഷിക്കാരായവരുടെ ഉന്നമനത്തിനായിട്ടുള്ള പദ്ധതികൾ വരും വർഷത്തെ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പറഞ്ഞു.