08 May 2024 Wednesday

അനധികൃത മദ്യ കടത്ത് തിരുമിറ്റക്കോട് സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ

ckmnews

തൃത്താല:ഇരുചക്രവാഹനത്തിൽ മദ്യം കടത്തുകയായിരുന്നയാളെ തൃത്താല എക്സൈസ് റേഞ്ച് സംഘം അറസ്റ്റുചെയ്തു. ഇരിങ്കൂറ്റൂർ സ്വദേശി സുബ്രഹ്മണ്യനെയാണ് (24) തിരുമിറ്റക്കോട് എഴുമങ്ങാട് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തുനിന്ന് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ കെ. മനോഹരൻ, പ്രിവന്റീവ് ഓഫീസർ വി.പി. മഹേഷ്, പി. അരുൺ, അനുരാജ് എന്നിവർ പരിശോധനനടത്തി.