08 May 2024 Wednesday

കുടുംബത്തോടൊപ്പം വെളളിയാങ്കല്ല് സന്ദർശനത്തിന് വന്ന യുവാവ് ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു

ckmnews

കുടുംബത്തോടൊപ്പം വെളളിയാങ്കല്ല് സന്ദർശനത്തിന് വന്ന യുവാവ് ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു 


തൃത്താല വെളളിയാങ്കല്ല് ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു.കണ്ണൂർ കൊയ്യം സ്വദേശി ചാലൻ വീട്ടിൽ നിജേഷ് (32) ആണ് മരിച്ചത്.ഞായറാഴ്ച  വൈകിയിട്ട്

വെള്ളിയാങ്കല്ല് സന്ദർശിക്കാൻ കുടുംബ സമേതം വന്നതായിരുന്നു.പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതാണെന്നാണ് നിഗമനം. തൃത്താല പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തൃത്താല പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പട്ടാമ്പി ആശുപത്രിയിലേക്ക് മാറ്റി.