19 May 2024 Sunday

കേച്ചേരിയിൽ കോഴിക്കടക്ക് പെട്രോളൊഴിച്ച് തീ വെച്ചു'നിരവധി കോഴികളെ കൊന്നു കത്തിച്ചത് വ്യക്തി വൈരാഗ്യം തീർക്കാൻ'പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

ckmnews


കുന്നംകുളും:കേച്ചേരിയിൽ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കോഴിക്കടക്ക് തീയിട്ട് കോഴികളെ കൊന്നൊടുക്കിയ കേസിലെ പ്രതി പിടിയിൽ.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് കേച്ചേരി പെരുമണ്ണ സ്വദേശിയായ ചന്ദ്രന്റെ കോഴിക്കട പെട്രോൾ ഒഴിച്ച് കത്തിച്ചത്.സംഭവത്തിൽ കോഴിക്കടയിൽ ഉണ്ടായിരുന്ന നിരവധി കോഴികൾ ചത്തൊടുങ്ങിയിരുന്നു.കോഴിക്കട തീവെച്ച് കോഴികളെ കൊന്ന കേസിൽ ചന്ദ്രന്റെ ബന്ധുവും കേച്ചേരി എരനല്ലൂർ സ്വദേശിയുമായ അഖിലിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതി അഖിൽ മറ്റൊരാളുമായി ഉണ്ടായ  തർക്കത്തിൽ ബന്ധുവായ ചന്ദ്രൻ ഇടപെട്ടിരുന്നു.ഇതിലുണ്ടായ വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു