20 May 2024 Monday

യുവമോർച്ച നേതാവ് മണികണ്ഠൻ കൊലക്കേസിലെ രണ്ടാം പ്രതി പിടിയിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലാവുന്നത് 5 വർഷത്തിന് ശേഷം

ckmnews

യുവമോർച്ച നേതാവ് മണികണ്ഠൻ കൊലക്കേസിലെ രണ്ടാം പ്രതി പിടിയിൽ


ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലാവുന്നത് 5 വർഷത്തിന് ശേഷം


പുന്നയൂർക്കുളം:യുവമോർച്ച നേതാവായിരുന്ന പെരിയമ്പലം സ്വദേശി മണികണ്ഠനെ  കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിയെ വടക്കേക്കാട് പോലീസ് പിടികൂടി.ചാവക്കാട് പുതിയങ്ങാടി സ്വദേശി നസറുള്ള തങ്ങളേയാണ് 5 വർഷത്തിന് ശേഷം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച്ച പുലർച്ച രണ്ട് മാണിയോടെ പാവറട്ടി പാടൂരിൽ നിന്നാണ് വടക്കേക്കാട് സിഐ ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് . 2004 ജൂൺ 12 നാണ്  കേസിന് ആസ്പദമായ സംഭവം.കേസിൽ പ്രതിയായ നസറുള്ള വിചാരണ നടക്കുന്ന സമയത്ത് ഒളിവിൽ പോവുകയായിരുന്നു.വിദേശത്തും നാട്ടിലുമായി അബ്ദുൽ ഷുക്കൂർ എന്ന വ്യപേരിൽ ഒളിവിൽ കഴിയുകയായിരുന്നു നസറുള്ള.പാടൂരിലെ ഭാര്യ വീട്ടിൽ ഇടയ്ക്കിടെ പ്രതി വന്ന് പോവാറുള്ള വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് അതി സാഹസികമായി അന്വേഷണസംഘം നസറുള്ളയെ പിടികൂടിയത്.യൂത്ത് കോൺഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള.കനത്ത സുരക്ഷയിൽ പ്രതിയെ  തൃശ്ശൂർ സെഷൻസ് കോടതിയിൽ  ഹാജരാക്കി.മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.