24 June 2024 Monday

സംസ്ഥാന പാതയില്‍ വളയംകുളത്ത് അപകടത്തില്‍ പെട്ട വാഹനം റോഡില്‍ നിന്ന് നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു

ckmnews

സംസ്ഥാന പാതയില്‍  വളയംകുളത്ത് അപകടത്തില്‍ പെട്ട വാഹനം റോഡില്‍ നിന്ന്      നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു


ചങ്ങരംകുളം:അപകടത്തില്‍ പെട്ട വാഹനം റോഡില്‍ നിന്ന്      നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം  വളയംകുളത്താണ് അപടത്തില്‍ പെട്ട വാഹനം റോഡില്‍ കിടക്കു്നത്.തെരുവ് വിളക്ക് പോലും ഇല്ലാത്ത തിരക്കേറിയ പാതയില്‍ അപകട മേഖലയായ വളയംകുളം സെന്ററിലാണ് അപകത്തില്‍ പെട്ട വാഹനം നീക്കം ചെയ്യാതെ കിടക്കുന്നത്.മെയ് 3ന് പുലര്‍ച്ചെയാണ് തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്ന മിനിലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.അപകടത്തില്‍ മഞ്ചേരി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.വാഹനം എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം