27 April 2024 Saturday

അദ്ധ്യാപക ദിനത്തിൽ ഇരട്ടി മധുരം:80 വയസിൽ അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച് പുലിക്കോട്ടിൽ കുഞ്ഞമ്മ

ckmnews

അദ്ധ്യാപക ദിനത്തിൽ ഇരട്ടി മധുരം:80 വയസിൽ 

അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച് പുലിക്കോട്ടിൽ കുഞ്ഞമ്മ


ചാലിശേരി സി എസ് ഐ പള്ളിക്ക് സമീപം പുലിക്കോട്ടിൽ പരേതനായ ഇട്ടൂപ്പ് ഭാര്യ കുഞ്ഞമ്മക്ക്  എൺപതാം വയസ്സിൽ എം.പി.പി.എം  സൺഡേ സ്കൂൾ അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചു.സർക്കാർ സ്കൂളിൽ 33 വർഷവും സൺഡേ സ്കൂളിൽ 28 വർഷവും സേവനം ചെയ്യുവാൻ കഴിഞ്ഞത് ഇരട്ടിമധുരമായി.1965 ൽ    എടപ്പാൾ പെരുപറമ്പ് സ്കൂളിൽ  ക്രാഫ്റ്റ് അദ്ധ്യാപികയായി സേവനം തുടങ്ങിയ ടീച്ചർ പട്ടാമ്പി ഗവ: ഹൈസ്കൂളിൽ പതിനഞ്ച് വർഷവും ,ആലത്തൂർ സ്കൂളിൽ എട്ട് വർഷം  ,അവസാനം നീണ്ട മൂപ്പത്തിമൂന്ന് വർഷത്തെ അദ്ധ്യാപക സേവനത്തിൽ  1998 ൽ ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന്  വിരമിച്ചു.


പലരും വിരമിച്ച് കഴിഞ്ഞാൽ വിശ്രമം ജീവിതത്തിലേക്ക് മാറുമ്പോഴും കുഞ്ഞമ്മ അദ്ധ്യാത്മിക രംഗത്ത്  ഏറെ താൽപര്യത്തോടെ  കടന്ന് വരുകയായിരുന്നു.1994 ൽ  ഇടവക പള്ളിയായ ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിലെ എം.പി.പി.എം സണ്ടേസ്കൂൾ അദ്ധ്യാപികയായി  .

 സൺഡേ സ്കൂൾ അദ്ധ്യാപനത്തോടെ പുതിയ തലമുറക്ക്  സ്നേഹത്തിന്റെ നല്ല ഉപദേശങ്ങൾ ഇരുപത്തിയെട്ട് വർഷം തുടർച്ചയായി  നൽകാൻ  കഴിഞ്ഞ ആഹ്ലാദത്തിലാണ് ടീച്ചർ.ഇടവകയിലെ  വനിത സമാജം ,വി.ബി.എസ് ,കുടുംബ യൂണിറ്റ് എന്നി മേഖലകളിൽ സജീവമായിരുന്നു. നിരവധി ശിഷ്യഗണങ്ങ ളാണ്  ടീച്ചർക്ക് ഗ്രാമത്തിലും ,ഇടവകയിലും  ഉള്ളത്.തൊഴിൽ എന്നതിനെക്കാളുപരി വിദ്യഭ്യാസ രംഗത്ത് അർപ്പണ - സേവന  മനോഭവത്തോടെ വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ കരുതണമെന്നാണ് ടീച്ചറുടെ പക്ഷം.ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞാണ് ടീച്ചർ അറിവിന്റെ 

നല്ല പാഠങ്ങൾ  തലമുറകളിലേക്ക് കൈമാറിയത്.അമ്മയിൽ നിന്ന്  ബാല്യത്തിൽ പഠിച്ച പാഠങ്ങൾ മക്കൾക്കും , മരുമക്കൾക്കും പേരകുട്ടികൾക്കും ഏറെ സന്തോഷമാണ്.എൺപതിന്റെ നിറവിൽ നിൽക്കുന്ന ടീച്ചറെ ഗ്രാമവാസികൾക്ക് ഏറെ വാൽസല്യമാണ്.സൺഡേ സ്കൂൾ അദ്ധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന കുഞ്ഞമ്മ ടീച്ചറെ ഇടവക സെപ്തംബർ 4 ന്  ഞായറാഴ്ച യാക്കോബായ സുറിയാനി ചാപ്പലിൽ വെച്ച് ആദരിച്ചു.വികാരി ഫാ.റെജി കൂഴിക്കാട്ടിൽ ,പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് എന്നിവർ ചേർന്ന് പൊന്നാടയും ,മെമ്മന്റോയും നൽകി.ലീന , പരേതയായ ഷീല , ഷൈജൻ എന്നിവർ മക്കളും  രാജൻ, ജോർജ് , ഷീജ (അംഗൻവാടി അദ്ധ്യാപിക) എന്നിവർ മരുമക്കളുമാണ്.


റിപ്പോർട്ട് :എ.സി. ഗീവർ ചാലിശേരി