18 April 2024 Thursday

ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനവും ഫാളില പഠനാരംഭവും നാ ളെ നടക്കും

ckmnews

ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനവും ഫാളില പഠനാരംഭവും നാ ളെ നടക്കും


 കൂറ്റനാട്  കോടനാട് സിദ്ദീഖുൽ അക്ബർ ബനാത്ത് യത്തീംഖാനയിൽ  പുതുതായി നിർമ്മിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനവും  മർഹൂം സി കെ എം സ്വാദി ഖ് മുസ്ലിയാർ സ്മാരക കോൺഫറൻസ് ഹാൾ ഉദ്ഘാടനവും  ഫാളില പഠനാരംഭവും നാളെ രാവിലെ 10 മണിക്ക് കൊ ടനാട് സിദ്ദീഖിയ്യ വിമൻസ് കോളേജിൽ വച്ച് നടക്കും.  34 വർഷമായി കോടനാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സിദ്ദീഖുൽ അക്ബർ ബനാത്ത് യത്തീംഖാനയുടെ  പ്രസിഡണ്ട് ആയിരുന്നു മർഹും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മർഹൂം സി കെ എം സാദിഖ് മുസ്‌ലിയാർ  മരണംവരെ സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്നു . സ്ഥാപനത്തിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരും കോൺഫ്രൻസ് ഹാളിന്  സി കെ എം സാദിഖ് ഉസ്താദിന്റെ നാമകരണവും ചെയ്തു. ഇത് രണ്ടിന്റെയും ഉദ്ഘാടന കർമ്മം സമസ്ത ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡണ്ട്  സയ്യിദ് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ നിർവഹിക്കും. സ്ഥാപന ജനറൽ സെക്രട്ടറി  ജി എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിക്കും. കഴിഞ്ഞ 9 വർഷമായി സ്ഥാപനത്തിൽ നടന്നുവരുന്ന  സിദ്ദീഖിയ വിമൻസ് കോളേജിൽ ഈ വർഷത്തെ പ്ലസ് വൺ പഠനാരംഭം  ഉസ്താദ് ടി ടി അബ്ദുല്ല കുട്ടി ബാഖവി നിർവഹിക്കും. പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി മുഖ്യപ്രഭാഷണം നിർവഹിക്കും. ടി എസ് കുഞ്ഞാമു ഹാജി തട്ടത്താഴത്ത് എവി ചേക്കു ഹാജി കുറ്റനാട് എംവി ആദംകുട്ടി ഹാജി കോടനാട്. മുഹമ്മദലി കോടനാട്. എം വി അബ്ദുറഷീദ്. റഷീദ്കോടനാട്. തട്ടത്താഴത്ത് ഉമ്മർ ഹാജി ഉബൈദ് മാസ്റ്റർ ആലൂർ  അബ്ദുൽ മജീദ് ഹാജി പട്ടിശ്ശേരി എം എൻ നവാഫ് തൃത്താല. അബ്ദുല്ലത്തീഫ് മദനി ഹനീഫ ബാഖവി കരിമ്പ അബ്ബാസ് മളാഹിരി കൈപ്പുറം   നാസർ ഫൈസി കൂറ്റനാട്. എ വി മുഹമ്മദ് കുറ്റനാട്. ഉമർ ഉമരി. സലാം ഹുദവി എ വി ഹൈദർ കൂറ്റനാട് എന്നിവർ സംബന്ധിക്കും