28 March 2024 Thursday

സുബ്രതോ കപ്പ് തൃത്താല ഉപജില്ല അണ്ടർ 17 ചാലിശേരി സ്കൂൾ ഹാട്രിക് ജേതാക്കളായി

ckmnews

സുബ്രതോ കപ്പ്

തൃത്താല ഉപജില്ല

അണ്ടർ 17 ചാലിശേരി സ്കൂൾ ഹാട്രിക് ജേതാക്കളായി


ചാലിശ്ശേരി:സുബ്രതോ  കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ അണ്ടർ 17  സീനിയർവിഭാഗത്തിൽ ഹാട്രിക്  ജേതാക്കളായി.കുമരനല്ലൂർ ഹൈസ്കൂൾ മൈതാനത്ത് നടന്ന  തൃത്താല വിദ്യാഭ്യാസ ഉപ ജില്ല ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിലാണ് ചാലിശേരി സ്കൂൾ ജേതാക്കളായത്.കഴിഞ്ഞ രണ്ട് വർഷം കോവി ഡ് മൂലം മൽസരം ഉണ്ടായിരുന്നില്ല  2018 , 19 വർഷങ്ങളിൽ ജേതാക്കളായിരുന്നു.വാശിയേറിയ ഫൈനൽ മത്സരത്തിൽ തൃത്താല ഡോ.കെ.ബി മേനോൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ പൈനാൽട്ടി ഷൂട്ട്ട്ടിൽ 5.3 പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനം നേടിയത്

അണ്ടർ 14 വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.പഞ്ചായത്ത് പരിധിയിൽ ഇലവൻസ് കോർട്ട് ഇല്ലാത്തതിനാൽ പെരുമ്പിലാവ് , കൂറ്റനാട് മേഖലകളിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനത്ത് പരിശീലനം നേടിയാണ് ചാലിശേരി സ്കൂൾ അഭിമാന നേട്ടം കൈവരിച്ചത്.ശനിയാഴ്ച നടക്കുന്ന ജില്ലാ തല മൽസരത്തിന് സ്കൂൾ കായിക ദ്ധ്യാപിക ഷക്കീല മുഹമ്മദ് ,കോച്ച് റംഷാദ് എന്നിവർ മികച്ച പരിശീലനമാണ് നൽകുന്നത്.ജേതാക്കളായ ടീമിന് സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , കായികദ്ധ്യാപിക ഷക്കീല മുഹമ്മദ് , പിടി എ പ്രസിഡന്റ് പി.കെ.കിഷോർ, വൈസ് പ്രസിഡന്റ് ബാബു നാസർ  എന്നിവർ അഭിനന്ദിച്ചു.