28 March 2024 Thursday

ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പൈതൃകം 2022 വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

ckmnews

ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പൈതൃകം 2022

വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി


ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ  വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക നാട്ടറിവ് ദിനത്തിൽ പൈതൃകം 2022 എന്ന പരിപാടി സംഘടിപ്പിച്ചു.വിവിധ പ്രാചീന കാർഷിക ഉപകരണങ്ങൾ , ഗാർഹിക ഉപകരണങ്ങൾ ,നാണയങ്ങൾ ,ഗ്രാമഫോൺ ,എന്നിവ പ്രദർശിപ്പിച്ചു. ചിത്രകലാ അധ്യാപകൻ  ബാലൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ  പ്രധാനാധ്യാപിക ദേവിക. ടി.എസ് അദ്ധ്യക്ഷനായി.വിദ്യാരംഗം കൺവീനർ  മനോജൻ വി.കെ , ഷമീറ ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.