25 April 2024 Thursday

ചാലിശ്ശേരി സ്വദേശി കാവ്യ പി.ജിക്ക് പി.എൻ.എസ് പ്രഥമ യുവ കവിത പുരസ്ക്കാരം

ckmnews

പുരോഗമന കലാ സാഹിത്യ സംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റായിരുന്ന പി.എൻ ശിവശങ്കരൻ്റെ സ്മരണക്കായി  സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പ്രഥമ പി.എൻ.എസ് യുവ കവിതാ പുരസ്ക്കാരം ചാലിശ്ശേരി സ്വദേശി കാവ്യ പി.ജിയ്ക്ക് ലഭിച്ചു.187 കവിതകളിൽ നിന്നാണ് കാവ്യയുടെ ഓണറേറിയം എന്ന കവിത  അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.3001 രൂപയും ശിൽപ്പവും  പ്രശസ്തിപത്രവും പുസ്തക കിറ്റും അടങ്ങുന്നതാണ് പുരസ്കാരം.

                                            ചാലിശ്ശേരിഎസ്.സി.യു.പി സ്കൂളിലും , ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വരെ യുള്ള പഠനകാലത്ത് തന്നെ കാവ്യക്ക് കവിതകളോട് ഏറെ ഇഷ്ടമായിരുന്നു.അക്ഷരശ്ലോകം ,കാവ്യകേളി , മോണോക്ട്   എന്നി മൽസരങ്ങളിൽ സബ് ജില്ല - ജില്ലാതല യുവജനോൽസവങ്ങളിൽ പങ്കെടുത്ത് നിരവധി  സമ്മാനങ്ങൾ  ലഭിച്ചിട്ടുണ്ട്.ഇപ്പോൾ പാലക്കാട് ഐ.ഐ.ടിയിൽ ഇംഗ്ലീഷിൽ പി  എച്ച് ഡി പഠനം നടത്തുകയാണ്.ചാലിശ്ശേരി പാലഞ്ചേരി വീട്ടിൽ സാമൂഹിക പ്രവർത്തകനും ,നാടക കലാകാരനുമായ ഗോപിനാഥ് - ഓമന ദമ്പതിമാരുടെ രണ്ട് മക്കളിൽ ഇളയവളാണ് കാവ്യ.മാതൃഭൂമി സ്റ്റഡി സർക്കിൾ സാഹിത്യ വിദ്യാരംഭം,  ,അങ്കണം പുരസ്കാരം , ശാന്ത കുമാരൻതമ്പി യുവ കവിതപുരസ്ക്കാരം എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.കാവ്യയുടെ പുരസ്കാരം ഗ്രാമത്തിന് ആഹ്ലാദമായി.ഫെബ്രുവരി 28 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ  പുരസ്കാരം കാവ്യക്ക്  നൽകും.