27 April 2024 Saturday

താമസ സ്ഥലത്ത് മോഷണം പതിവായതോടെ കാവലിരുന്നു കൂറ്റനാട് മോഷ്ടിക്കാൻ റൂമിൽ കയറിയ കള്ളനെ മുറിക്കകത്ത് പൂട്ടിയിട്ടു പിടികൂടി ഇതര സംസ്ഥാന തൊഴിലാളികള്‍

ckmnews


കൂറ്റനാട്:ആദം കുട്ടി ബസ് സ്റ്റാൻ്റിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ഏതാനും ആഴ്ചകളായി മോഷണം പതിവായിരുന്നു.തൊഴിലാളികൾ തങ്ങളുടെ മുറികളിൽ സൂക്ഷിച്ചിരുന്നു 15000 , 7000 , 5000 എന്നിങ്ങനെ തുകകൾ അടുത്തടുത്ത് ദിവസങ്ങളിൽ മോഷണം പോയിരുന്നു.ഇതോടെയാണ് കഴിഞ്ഞ ദിവസം മുറി പൂട്ടിയ ശേഷം ഇവിടെ താമസിച്ചിരുന്ന തൊഴിലാളികൾ താമസ സ്ഥലത്തിന് സമീപത്ത് തന്നെ കാവലിരുന്നത്.പ്രതീക്ഷിച്ച പോലെ ഉച്ചയോടെ മോഷ്ടാവ് എത്തുകയും മുറി കള്ളത്താക്കോലിട്ട് തുറന്ന് അകത്ത് കയറുകയുമായിരുന്നു.ഉടൻ തന്നെ തൊഴിലാളികളും നാട്ടുകാരും സ്ഥലത്തെത്തി മോഷ്ടാവിനെ മുറികകത്തിട്ട് പൂട്ടി ചാലിശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായ മോഷ്ടാവ് .ഇയാളിൽ നിന്നും നിരവധി ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കണ്ടെടുത്തു . പ്രതിയ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.ചാലിശ്ശേരി എ എസ് ഐ ഡേവിസ്. സിവിൽ പോലീസ് ഓഫീസർ രജിത്ത് നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോപ്ടാവിനെ കസ്റ്റഡിയില്‍ എടുത്തത്