18 April 2024 Thursday

കേരളത്തിൽ മയക്കുമരുന്നിനെതിരെ ഒറ്റ പോസ്റ്റിൽ ഗോളടിക്കണം.:മന്ത്രി എം.ബി രാജേഷ്

ckmnews

കേരളത്തിൽ മയക്കുമരുന്നിനെതിരെ ഒറ്റ പോസ്റ്റിൽ ഗോളടിക്കണം.:മന്ത്രി എം.ബി രാജേഷ്


ചങ്ങരംകുളം:കേരളത്തിലെ ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുളള ഗോൾ ചലഞ്ചിൽ  എല്ലാവരും ഒറ്റ ഗോൾ പോസ്റ്റിൽ ഗോളടിക്കണമെന്ന് തദ്ദേശ വകുപ് മന്ത്രി അഡ്വ എം.ബി. രാജേഷ് പറഞ്ഞു.ചാലിശേരി ജി.സി.സി ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് നൽകിയ വലിയ പ്രൊജക്ടറിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.രാഷ്ട്രീയക്കാർ  പരസ്പരം ഗോളടിക്കുന്ന അവസരം പാഴാക്കാത്തവരാണ് ഗോൾ ചലഞ്ചിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ  രാഷ്ട്രീയക്കാരും , കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ത്രീ - പുരുഷ ഭേദ്യമെനെ എല്ലാവരും ഒറ്റ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കണമെന്ന് മന്ത്രി കൂട്ടി ചേർത്തു. ഒന്നര ലക്ഷത്തിലധികം രൂപ  ചിലവഴിച്ച് സ്ഥാപിച്ച  പ്രൊജക്ട് മന്ത്രി സ്വിച്ച് ഓൺ കർമ്മം നടത്തി  ചാലിശേരി പഞ്ചായത്തിനുള്ള ഓപ്പൺജിനേംഷ്യം ക്ലബ്ബിന് സമീപം മൂന്ന്മാസത്തിനകം  പ്രാവർത്തികമാക്കുമെന്ന് മന്ത്രി സദസിനെ അറിയിച്ചു.ചാലിശേരി പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രടറിയായി പ്രവർത്തിച്ച ശ്രീജിത്ത് , വോളി ബോൾ കോച്ച് നാസർ പാറമേൽ ,സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേള പ്രസംഗം എ. ഗ്രേഡ് നേടിയ നിഷാൻ കെ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ക്ലബ്ബിലെത്തിയ മന്ത്രിയെ പൂച്ചെണ്ട് നൽകി ഫുട്ബോൾ അക്കാദമി താരങ്ങൾ സ്വീകരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ വി.ടി.ബലറാം , തൃത്താല ബ്ളോക്ക് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. കുഞ്ഞുകുട്ടൻ , പഞ്ചായത്തംഗങ്ങളായ ആനിവിനു , പി.വി.രജീഷ് എന്നിവർ സംസാരിച്ചു ക്ലബ്ബ്  സെക്രട്ടറി നൗഷാദ് മുക്കുട്ട സ്വാഗതവും പ്രസിഡന്റ് ഷാജഹാൻ നാലകത്ത് നന്ദിയും പറഞ്ഞു.