19 April 2024 Friday

ബ്ലോക്ക് പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിലേക്ക് കെ ജി ഒ എ സഹായം മാതൃകയായി.

ckmnews

ബ്ലോക്ക് പഞ്ചായത്ത് 

ഹെൽപ്പ് ഡെസ്ക്കിലേക്ക് 

കെ ജി ഒ എ

സഹായം മാതൃകയായി.


ചങ്ങരംകുളം: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (KGOA ) കൂറ്റനാട് യൂണിറ്റ് സാമ്പത്തിക സഹായം മാതൃകയായി.സംഘടനയുടെ സഹായധനം പതിനായിരം രൂപ യൂണിറ്റ് സെക്രട്ടറി ശോഭനയിൽ നിന്ന് ബ്ലോക്ക് പ്രസിഡൻ്റ്  അഡ്വ പി.വി റെജീന ഏറ്റു വാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡൻ്റ്‌ പി.ആർ.കുഞ്ഞുണ്ണി ,അസോസിയേഷൻ ജില്ലാ സെക്രട്ടേറിയേറ്റംഗം ഡോ.കൃഷ്ണദാസ് , അംഗങ്ങളായ മുനീർ ,നിർമ്മല , ബ്ലോക്ക് മെമ്പർ അനീഷ് എന്നിവർ പങ്കെടുത്തു.