08 May 2024 Wednesday

എന്റെ ചാലിശ്ശേരി യു.എ.ഇ പ്രവാസി കൂട്ടായ്മ വിജയോത്സവം സംഘടിപ്പിച്ചു

ckmnews



ചാലിശ്ശേരി :എന്റെ ചാലിശ്ശേരി യു എ ഇ പ്രവാസി കൂട്ടായ്മ വിജയോൽസവം അനുമോദന സദസ്  സംഘടിപ്പിച്ചു.ചാലിശ്ശേരി ഡി.ബി സെവൻ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി , പ്ലസ് ടുപരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.ആർ.കുഞ്ഞുണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ ട്രഷറർ ഷമീർകളത്തിൽ അധ്യക്ഷനായി.വിജയികൾക്ക് വിശ്ടാത്ഥികൾ  ഉപഹാരങ്ങൾ വിതരണം നടത്തി.പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, വാർഡ് മെമ്പർ വി.എസ്.ശിവാസ്,ചാലിശ്ശേരി ജി.എച്ച്. എസ് എസ്  മുൻ പ്രിൻസിപ്പാൾ ഡോ. കെ മുരുകദോസ്, സീനിയർ മെമ്പർ പി.കെ  സ്റ്റീഫൻ  എന്നിവർ ആശംസകൾ അറിയിച്ചു .ഹാഷിം അച്ചാരത്ത് സ്വാഗതവും എന്റെ ചാലിശ്ശേരി യു.എ.ഇ. കോർഡിനേറ്റർ അൻസാർ അറക്കൽ നന്ദി പറഞ്ഞു.കൂട്ടായ്മ അംഗങ്ങളായ സമീർ ഇല്ലൂസ്, ഫൈസൽ പാളിക്കാട്ടിൽ,അലി മുക്കൂട്ട എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.