26 April 2024 Friday

എസ്.എസ്.എൽ.സി പരീക്ഷ: തൃത്താലയിൽ 10 സ്കൂളുകൾക്ക് 100 ശതമാനം വിജയം

ckmnews

എസ്.എസ്.എൽ.സി പരീക്ഷ: തൃത്താലയിൽ 10 സ്കൂളുകൾക്ക് 100 ശതമാനം വിജയം


ചാലിശ്ശേരി:എസ്.എസ്.എൽ.സി. പരീക്ഷയിൽ തൃത്താല മണ്ഡലത്തിലെ സ്കൂളുകൾ നേടിയത് മിന്നുന്ന വിജയം.മണ്ഡലത്തിലെ 14 വിദ്യാലയങ്ങളിൽ പത്തിലും 100 ശതമാനമാണ് വിജയം.മൂന്ന് സ്കൂളുകൾ 99 ശതമാനത്തിനു മുകളിലേക്ക് വിജയശതമാനം ഉയർത്തി.മറ്റൊരു സ്‌കൂളിന് 97 ശതമാനത്തിലധികം വിജയമുണ്ട്.ജി.എം.ആർ.എസ്.തൃത്താല,ജി.എച്ച്.എസ്.എസ്.കുമരനെല്ലൂർ,ജി.എച്ച്.എസ്.എസ്.ഗോഖലെ, ജി.എച്ച്.എസ്.എസ്.മേഴത്തൂർ,എച്ച്.എസ്.എസ്.പെരിങ്ങോട്, ജി.എച്ച്.എസ്. നാഗലശ്ശേരി,ജി.എച്ച്.എസ്.എസ്.ആനക്കര,ജി.എച്ച്.എസ്.കൂടല്ലൂർ,ജി.എച്ച്.എസ്.എസ്.ചാത്തന്നൂർ,ജി.എച്ച്.എസ്. കൊടുമുണ്ട എന്നീ സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്.ജി.എച്ച്.എസ്.എസ്.പള്ളിപ്പുറം,ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, ജി.വി. എച്ച്.എസ്. വട്ടേനാട് എന്നീ സ്‌കൂളുകൾ 99 ശതമാനത്തിലധികം വിജയം നേടി. ഡോ. കെ.ബി. മേനോൻ എച്ച്.എസ്.എസ്. തൃത്താല 97.87 ശതമാനം വിജയം നേടി.