05 May 2024 Sunday

ഒമാനിൽ നിസ്‌വയില്‍ വാഹനാപകടം:നിയന്ത്രണം വിട്ട കാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചവർക്ക് നേരെ പാഞ്ഞ് കയറി രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു' രണ്ട് പേർക്ക് പരിക്ക്

ckmnews

ഒമാനിൽ നിസ്‌വയില്‍ വാഹനാപകടം:നിയന്ത്രണം വിട്ട കാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചവർക്ക് നേരെ പാഞ്ഞ് കയറി


രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു' രണ്ട് പേർക്ക് പരിക്ക്


മസ്‌കത്ത്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു.തൃശ്ശൂർ സ്വദേശിനി മജിദ രാജേഷ്,കൊല്ലം സ്വദേശിനി ഷെജീറ ഇല്ല്യാസ് എന്നിവരാണ് മരിച്ച മലയാളികൾ.നഴ്സുമാർ അടങ്ങുന്ന അഞ്ച് പേർ റോഡ്  മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു.ഒരു ഈജിപ്ഷ്യന്‍ പൗരയും മരിച്ചവരിൽ ഉൾപ്പെടുന്നു. രണ്ട്  നഴ്‌സുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഷേർലി ജാസ്മിൻ,മാളു മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്