20 April 2024 Saturday

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ മകര ചൊവ്വ ആഘോഷിച്ചു

ckmnews

ചാലിശ്ശേരി

മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ മകര ചൊവ്വ ആഘോഷിച്ചു


ചങ്ങരംകുളം :  ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ആഘോഷിച്ചു.ചൊവാഴ്ച രാവിലെ മൂന്നിന് നട തുറന്നു. നിർമ്മാല്യത്തോടു കൂടി ചടങ്ങുകൾ തുടങ്ങി  വിശേഷാൽ പൂജകൾ മഹാഗണപതി ഹോമം ,മലർ നിവേദ്യം ,ഉഷപൂജ , ഉച്ചപൂജ എന്നിവ ഉണ്ടായി.ചൊവാഴ്ച പുലർച്ച മുതൽ  കോവിഡ് പ്രോട്ടോ കാൾ പാലിച്ച്  ഭക്തർ തവിട് തുളിക്കലിന് എത്തി. വസൂരി രോഗത്തിൽ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കൽ  എരിഞ്ഞിതറയെ മൂന്ന് തവണ വലയം ചെയ്താണ് ഭക്തജനങ്ങൾ  വഴിപാട് സമർപ്പിച്ചത് അമ്പലനടയിൽ നൂറുകണക്കിന്  ചൂലുകൾ  വഴിപാടായി ലഭിച്ചു.നട തുറന്നതോടെ അഞ്ചിന് ആചാരപ്രകാരമുള്ള  നാടൻ വേലകൾ ക്ഷേത്രത്തിലെത്തി.


രാത്രിയിൽ  ദീപാരാധന , നിറമാല ,ചുറ്റുവിളക്ക് ,പാന എന്നിവ നടന്നു.ചാലിശ്ശേരി ജനമൈത്രി  എസ്എച്ച് ഒ  കെ.സി വിനുവിൻ്റെ നേതൃത്വത്തിൽ  പോലീസും കേന്ദ്ര പൂരാഘോഷ കമ്മറ്റി വളണ്ടിയർമാരും  മൈതാനത്ത് പ്രോട്ടോകൾ പാലിക്കുന്നതിന്  നേതൃത്വം നൽകി.