25 April 2024 Thursday

ചാലിശേരിയിൽ മൊഞ്ചൻസ് വാട്സപ്പ് കൂട്ടായ്മ സിസിടിവി ക്യാമറ സ്ഥാപിച്ചു

ckmnews

ചാലിശേരിയിൽ മൊഞ്ചൻസ് വാട്സപ്പ് കൂട്ടായ്മ സിസിടിവി ക്യാമറ സ്ഥാപിച്ചു


ചാലിശേരി പഞ്ചായത്ത് എട്ടാം വാർഡ്  ആലിക്കര പ്രദേശത്ത്  സാമൂഹിക വിരുദ്ധരായ ആളുകൾ പാടശേഖരങ്ങളിൽ  മാലിന്യം തള്ളുന്നത് പതിവായത്തോടെ     പ്രദേശത്തെ മാലിന്യം തള്ളുന്നത് തടയുന്നതിന്  മൊഞ്ചൻസ് വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവാസി സുഹുത്തുക്കളുടെ സഹായത്തോടെ സിസിടിവി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.ആലിക്കര വലിയ തോട്  പാലത്തിന്നോടു ചേർന്നാണ് ആധുനിക രീതിയിലുള്ള ക്യാമറകൾ സ്ഥാപിപ്പിച്ചിട്ടുള്ളത്.ഏത് സമയത്തും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ സോളാർ വൈദ്യുതിയിൽ നിന്നാണ്  ക്യാമറ പ്രവർത്തിക്കുന്നത്. കൺട്രോളർ സിസ്റ്റം ചാലിശേരി പോലീസ് സ്റ്റേഷനുമായാണ് ബന്ധപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞമാസം അവസാനം പെരു സിലാവിൽ നിന്നെതിയ മാലിന്യവാഹനം രാത്രിയിൽ  നാട്ടുകാർ പോലീസ് സഹായത്തോടെ പിടി കൂടിയിരുന്നു.സി.സി.ടി.വി ക്യാമറയുടെ ഉദ്ഘാടനം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ എസ്. അനീഷ് ഉദ്ഘാടനം ചെയ്തു.ക്യാമറ സ്ഥാപിച്ചത് വഴി മേഖലയിലെ കുറ്റകൃത്യങ്ങളും , മാലിന്യം തള്ളുന്നതും കണ്ടുപിടിക്കാനും എളുപ്പമാക്കുമെന്നും പ്രദേശത്തെ കൂട്ടായമയിലെ യുവാക്കൾ മുന്നിട്ടറങ്ങിയത് മാതൃകയാണെന്നും എസ്.ഐ പറഞ്ഞു. ജനമൈത്രി പോലീസ് യുവാക്കൾക്ക്  പൂർണ്ണ സഹകരണം നൽകി.വാർഡ് മെമ്പർ ഷഹന മുജീബ് അധ്യക്ഷനായി.ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ , മോനു ആലിക്കര കെ.കെ ഭാസ്കരൻ , എം.എം സുലൈമാൻ , സി.കെ. സുഷി , രാമചന്ദ്രൻ കടവാരത്ത് എന്നിവർ സംസാരിച്ചു. നിരവധി ഗ്രാമവാസികൾ ചടങ്ങിൽ പങ്കെടുത്തു മധുരവിതരണവും നടത്തി.