29 March 2024 Friday

തൃത്താല നേർച്ചക്ക് കളിപ്പാട്ട കച്ചവടക്കാരൻ കുഴഞ്ഞു വീണു മരിച്ചു

ckmnews

തൃത്താല നേർച്ചക്ക്  കളിപ്പാട്ട കച്ചവടക്കാരൻ കുഴഞ്ഞു വീണു മരിച്ചു


തൃത്താല നേർച്ചക്ക് കച്ചവടത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.കളിപ്പാട്ട കച്ചവടക്കാരൻ ചാത്തന്നൂർ പുതുകുളങ്ങര കുളങ്ങര വളപ്പിൽ രാജൻ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.ഇന്നലെ വൈകിട്ട് 5 മണിക്കാണ് കളിപ്പാട്ട കച്ചവടത്തിനിടെ ഇയാൾ കുഴഞ്ഞു വീണത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെട്ടിരുന്നു.മൃതദേഹം പട്ടാമ്പി ആശുപത്രിയിൽ  തുടർ നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും