19 April 2024 Friday

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ക്രാഫ്റ്റ് 2023'ത്രിദിന ശില്പശാല സമാപിച്ചു

ckmnews

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ക്രാഫ്റ്റ് 2023'ത്രിദിന ശില്പശാല സമാപിച്ചു


ചാലിശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ  നടന്നുവന്ന ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല സമാപിച്ചു.എസ്.എസ്.കെ. പ്രൊജക്ടായ ത്രിദിന പരിപാടി തൃത്താല ബി ആർ സിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ വി സന്ധ്യ  ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് 

പി.കെ കിഷോർ അദ്ധ്യക്ഷനായി.ബി.പി.സി ശ്രീജിത്ത് വി പി  പദ്ധതി വിശദീകരിച്ചു.സാമൂഹ്യം,ശാസ്ത്രം ഗണിതം എന്നീ വിഷയങ്ങളെ വർക്ക് എജുക്കേഷനുമായി ബന്ധപ്പെടുത്തുന്നതും , ഗാന്ധിജിയുടെ തൊഴില ധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ആദ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയുടെ ലക്ഷ്യം.ശില്പശാല സന്ദർശനം നടത്തിയ കർഷകശ്രീ കർഷകോത്തമ അവാർഡ് ജേതാവ് മാനംകണ്ടത്ത് മുഹമ്മദിന്  പ്രധാനാധ്യാപിക ദേവിക ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ് , പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിഷ അജിത്കുമാർ , പ്രെമറി വിഭാഗം സീനിയർ അദ്ധ്യാപിക ജ്യോതി കെ.കെ എന്നിവർ സംസാരിച്ചു.പരിപാടികൾക്ക് സി ആർ സി കോർഡിനേറ്റർ ന്മാരായ സൽമത്ത് , രാജി , സലീന,  ഷീബ എന്നിവർ നേതൃത്വം നൽകി.