29 March 2024 Friday

ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി ത്രിദിന സമ്മർ ക്യാമ്പിന് തുടക്കമായി

ckmnews

ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി ത്രിദിന സമ്മർ ക്യാമ്പിന്  തുടക്കമായി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ:  ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ത്രിദിന സമ്മർ ക്യാമ്പിന് തിങ്കാളാഴ്ച തുടക്കമായി.ക്യാമ്പ്  പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്പെക്ടർ പി.പി. സാജൻ പതാക ഉയർത്തി.പ്രിൻസിപ്പാൾ കെ.മുരുകദോസ് അധ്യക്ഷനായി.പഞ്ചായത്തംഗങ്ങളായ  നിഷ അജിത്കുമാർ, ആനി വിനു, പി.വി.രജീഷ്കുമാർ , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്.ദേവിക, കമ്യുണിറ്റി പ്രോജക്ട് ഓഫീസർ എ.സ്.അനൂജ് കൃഷ്ണ,എ.സി.പി.ഒ. കെ.എൻ.ശിവ,അദ്ധ്യാപകരായ എ.എൻ.രാധാകൃഷ്ണൻ,ഷക്കീല മുഹമ്മദ്‌,മുൻ സി.പി.ഒ.എം.കെ. ചന്ദ്രൻ മാസ്റ്റർ,പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ   സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.