20 April 2024 Saturday

സി പി ഐ നാഗലശേരി ലോക്കൽ കമ്മിറ്റി രൂപികരിച്ചു.

ckmnews

സി പി ഐ നാഗലശേരി ലോക്കൽ കമ്മിറ്റി രൂപികരിച്ചു.


ചാലിശേരി : സിപിഐ നാഗലശ്ശേരി ലോക്കൽ കമ്മിറ്റി രൂപീകരണ യോഗം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ  സൈതലവി ഉദ്ഘാടനം ചെയ്തു. 

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. നൗഷാദ് മണ്ണാർക്കാട്, തൃത്താല മണ്ഡലം സെക്രട്ടറി ടി ഹംസ എന്നിവർ സംസാരിച്ചു.ഏഴംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തുകേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ ബജറ്റിനെതിരെ -അദാനിയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കാൻ യോഗം തീരുമാനമെടുത്തു.

ലോക്കൽ സെക്രട്ടറി ധനീഷ് അരേകത്ത്.അസി:സെക്രട്ടറി മോഹൻദാസ് പെരിങ്ങോട് എന്നിവരെ തെരഞ്ഞെടുത്തു.