01 December 2023 Friday

കുമരനെല്ലൂരിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി.

ckmnews

കുമരനെല്ലൂരിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി.


കുമരനല്ലൂർ:സ്പോട്ട് കുമരനല്ലൂരിന് കീഴിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. 9 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള മുപ്പത്തിയഞ്ച് വിദ്യാർത്ഥി കൾക്കാണ്  കാൽപന്ത് കളി പരിശീലിപ്പിക്കുന്നത് .  കുമരനല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ മൈതാനിയിൽ പത്ത് ദിവസമാണ് പരിശീലനം നടക്കുക. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എസ് ജ്യോതി ക്യാമ്പ്  ഉദ് ഘാടനം ചെയ്തു. സ്പോട്ട് വൈസ്  ചെയർമാൻ അലി കുമരനല്ലൂർ അധ്യക്ഷത വഹിച്ചു. കണ്ടംകുളം ബ്രദേഴ്സ് കളിക്കാർക്ക്  നൽകിയ ജഴ്സി കെ.കെ. അബ്ദുൽ കാതർ ഹാജി വിതരണം ചെയ്തു. കെ.വേണുഗോവിന്ദൻ , പി.രാജീവ്, ടി. കാലിദ്, യു. മാധവൻ കുട്ടി, കെ. നൂറുൽ അമീൻ, കെ. മുസ്തഫ, എൻ.വി. യഹ് യ ,ടി.വി.വൈശാഖ്  വി.പി.കൃഷ്ണദാസ് , എ.പി. മുഹമ്മദ് മുർഷിദ്  കെ. കെ. ഷറഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.