08 June 2023 Thursday

കൂറ്റനാട് ചാലിപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം:രണ്ട് പേര്‍ക്ക് പരിക്ക്

ckmnews



കൂറ്റനാട് : ചാലിപ്പുറത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരും കർണ്ണാടക സ്വദേശികളാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ ചാലിപ്പുറത്തു വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ  കാറിന്റെ മുൻ വശം തകർന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു