20 April 2024 Saturday

ബാലപീഢനത്തിനെതിരെ ചാലിശ്ശേരി സ്വദേശി മുഹമ്മദ് ജംഷീദിൻ്റെ കാൽനട കേരളയാത്ര ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി

ckmnews

.


ചങ്ങരംകുളം:സമൂഹത്തിൽ നടക്കുന്ന  ബാലപീഢനത്തിനെതിരെ ചാലിശ്ശേരി  സ്വദേശി 23 കാരൻ മാളിയേക്കൽ വീട്ടിൽ മുഹമ്മദ്ജംഷീദ് കാസർഗോഡ് മുതൽ തിരുപനന്തപുരം വരെ ആയിരം കിലോമീറ്റർ ദൂരംകാൽനടയായി യാത്ര നടത്തുന്നു.ശനിയാഴ്ച പുലർച്ച കാസർഗോഡ് നിന്ന് അനന്തപുരിയിലേക്ക് യാത്ര തിരിക്കും.പ0ന കാലം മുതൽ സമൂഹത്തിൽ നടക്കുന്ന  അനീതിക്കെതിരെ പ്രതികരിക്കുവാൻ ആഗ്രഹിച്ചിരുന്നു.ബാലപീഢനത്തിനെതിരെ ശബ്ദഉയർത്തുക എന്നത്  ഇന്ത്യൻ പൗരൻ എന്ന നിലയിൽ  തൻ്റെ  കടമയാണെന്ന് ജംഷീദ് പറഞ്ഞു. വീട്ടിൽ നിന്ന് ഉപ്പ ഹക്കീം ,ഉമ്മ ഷൈല ,സഹോദരി , അനുജന്മാരും ഉറച്ച പിൻതുണ നൽകി.വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനു ശേഷം ട്രയിൻ മാർഗ്ഗം കാസർഗോഡേക്ക് യാത്ര തിരിച്ചു.സ്റ്റോപ്പ് ചൈൽഡ് എബ്യൂസ്  എന്ന മുദ്രവാക്യം ഉയർത്തിയാണ് പതിനാല് ജില്ലകളിലൂടെ 45 ദിവസത്തിനകം ആയിരം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത്.യാത്രയുടെ മുന്നോടിയായി രണ്ട് മാസക്കാലമായി എല്ലാ ദിവസവും 40 കിലോമീറ്റർ ദൂരം നടന്ന് പരിശീലീനം നടത്തിയിരുന്നു.കേരളയാത്രയിൽ പുലർച്ച നടത്തം  തുടങ്ങി  പതിനൊന്ന് മണി മുതൽ നാല്മണി വരെ വിശ്രമത്തിനു ശേഷം രാത്രി പതിനൊന്ന് വരെ നടക്കുവാനും റെയിൽവേ സ്റ്റേഷൻ ,ബസ്സ് സ്റ്റാൻഡ് ,പെടോൾ പമ്പ് എന്നിടങ്ങളിൽ താമസിക്കുമനാണ് പദ്ധതി.കേരളയാത്രയൊടൊപ്പം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പ്രകൃതിയും ,സംസ്ക്കാരവും പഠിക്കാനുള്ള ആഗ്രഹവും  ഈ ചെറുപ്പക്കാരനുണ്ട്.പ്ലസ് ടു പഠനത്തിനു ശേഷം ഹോസ്പിറ്റൽ ഓപ്പറേഷൻ എക്സ്ക്യൂട്ടിവ് പഠനശേഷം ജോലി ചെയ്യവേ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി.പ്രാഥമിക വിദ്യഭ്യാസം നടത്തിയ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെത്തി യാത്രക്കായി അദ്ധ്യാപകരുടെ അനുഗ്രഹം തേടി.യാത്രയുടെ വിവരം അറിഞ്ഞ് പട്ടാമ്പി വി ഫോർ സംഘടന നേതാവ് ടി.പി ഷാജി , ഷാനു ചാലിശ്ശേരി എന്നിവർ ചേർന്ന് പതിനായിരം രൂപ നൽകി.  ഇത് കൊണ്ട് യാത്രക്കുള്ള ബാഗും മറ്റു സാധനങ്ങളും മിച്ചമുള്ള തുക യാത്ര ചിലവിനായി മാറ്റിവെച്ചു.ആരോഗ്യ വകുപ്പിൽ നിന്ന് ഹെൽത്ത്  പരിശോധനയും  ചാലിശ്ശേരി പോലീസിൽ നിന്നുള്ള നിർദ്ദേശവും സ്വീകരിച്ചാണ്  ചെറുപ്രായത്തിൽ കുട്ടികൾക്കു വേണ്ടി അപൂർവ്വമായ   യാത്ര നടത്തുന്നത്.രാഷ്ട്രീയ വ്യാത്യാസം ഇല്ലാതെ എല്ലാ യുവജന സംഘടനകളും യാത്രക്ക് പിൻതുണ അറിയിച്ചിട്ടുണ്ട് .ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജംഷീദിനെ യാത്രയയപ്പ് നൽകി.

പ്രസിഡൻ്റ് എ.വി സന്ധ്യ പൊന്നാട അണിയിച്ചു. സെക്രട്ടറി എൻ.സാവിത്രിക്കുട്ടി , വൈസ് പ്രസിഡൻ്റ് സാഹിറ കാദർ , മുൻ പഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ ,പഞ്ചായത്തംഗങ്ങളായ വി.എസ് ശിവാസ് , ഹുസൈൻ പുളിഞ്ചാലിൽ ,മുൻ പഞ്ചായത്ത് മെമ്പർ പ്രദീപ് ചെറുശ്ശേരി എന്നിവർ സംസാരിച്ചു.ചാലിശ്ശേരി അറക്കൽ മാളിയേക്കൽ ഹക്കീം - ഷൈല ദമ്പതിമാരുടെ നാലു മക്കളിൽ മൂത്തവനാണ് മുഹമ്മദ് ജംഷീദ് .