19 April 2024 Friday

ചാലിശ്ശേരി ഡയാലിസ് സെന്ററിലേക്ക് ഡയാലിസസ് മിഷിന്‍ സമ്മാനിച്ച് കടവല്ലൂര്‍ സ്വദേശി

ckmnews

ചാലിശ്ശേരി ഡയാലിസിസ് സെൻററിലേക്ക്  ഡയാലിസിസ് മെഷീൻ

 സംഭാവന നൽകി കടവല്ലൂർ സ്വദേശി.


പെരുമ്പിലാവ്:ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക് ഒരു പുതിയ മെഷീൻ സംഭാവനയായി ലഭിച്ചു. 

ഖത്തറിൽ ജോലി ചെയ്യുന്ന കടവല്ലൂർ സ്വദേശിയായ അജീബ് ഒമറാണ് അഞ്ചര ലക്ഷത്തിലേറെ രൂപ ചെലവിൽ പുതിയ മെഷീൻ സംഭാവനയായി നൽകിയത്. ചാലിശ്ശേരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ അജീബിൻ്റെ മാതാവ് അയിഷാ ബീഗം, സഹോദരി ഡോ. അമീറ എന്നിവരിൽ നിന്ന് വി ടി ബൽറാം എംഎൽഎ,  മെഡിക്കൽ ഓഫീസർ ഡോ.സുഷമ എന്നിവർ ചേർന്ന് മെഷീൻ ഏറ്റുവാങ്ങി.വി ടി ബൽറാം എംഎൽഎയുടേയും ഇ ടി മുഹമ്മദ് ബഷീർ എം പിയുടേയും ശ്രമഫലമായി ആറ് വർഷം മുൻപാണ് ചാലിശ്ശേരി ആശുപത്രിയിൽ ഡയാലിസിസ് സെൻ്റർ ആരംഭിച്ചത്. നിലവിൽ നാല് മെഷീനുകളാണ് ഇവിടെയുള്ളത്. ഇത് രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നതിലൂടെ ദിവസവും 8 പേർക്ക് ഡയാലിസിസ് നടത്താൻ കഴിയുന്നുണ്ട്.ഇതിനോടകം 11,500 ലേറെ ഡയാലിസിസുകൾ പൂർണ്ണമായും സൗജന്യമായി നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എൻഎച്ച്എമ്മുമാണ് നടത്തിപ്പ് ചെലവ് ഏറ്റെടുത്തിരിക്കുന്നത്ഡയാലിസിസ് സെൻറർ  വിപുലീകരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന്

 വി ടി ബൽറാം എംഎൽഎ പറഞ്ഞു. പത്ത് മെഷീനുകൾ എങ്കിലും ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.