08 May 2024 Wednesday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു


ചാലിശേരി സെൻറ് പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ഒരാഴ്ച നീണ്ട്നിന്ന  വ്രതശുദ്ധിയുടെ  എട്ടു നോമ്പ് പെരുന്നാൾ  സമാപിച്ചു.വെള്ളിയാഴ്ച രാവിലെ  ഫാ. കുര്യാക്കോസ് മൂലയിൽ കോറെപ്പിസ് കോപ്പ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മധ്യസ്ഥത പ്രാർത്ഥനയും, പെരുന്നാൾ സന്ദേശവും ഉണ്ടായി.തുടർന്ന് പെരുന്നാൾ പ്രദക്ഷിണം  പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ചാപ്പൽ ചുറ്റി പള്ളിയിലെത്തി ആശീർവാദവും നടത്തി. യൂത്ത് അസോസിയേഷൻ ഒരുക്കിയ സമ്മാന കൂപ്പൺ വിജയി ലിയോ അബ്രഹാമിന്  സമ്മാനം നൽകി ദൈവമാതാവിന്റെ  വിശുദ്ധ സൂനോറോ പേടകത്തിൽ നിന്ന് പുറത്തെടുത്ത് വിശ്വാസികൾ വണങ്ങി.

തുടർന്ന്  നാനാജാതി മതസ്ഥർ പങ്കെടുത്ത  നേർച്ചസദ്യയോടെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു.പെരുന്നാൾ തലേന്ന് നടന്ന എട്ടുനോമ്പ് റാസയിലും വിശുദ്ധ സൂനോറോ വണക്കത്തിലും , അത്താഴ സദ്യയിലുംആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.ആഘോഷങ്ങൾക്ക് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി.യു.ശലമോൻ,സെക്രട്ടറി പി.സി.താരുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ മാനേജിംഗ് കമ്മിറ്റി , ഭക്ത സംഘടന ഭാരവാഹികൾ നേതൃത്വം നൽകി.