25 April 2024 Thursday

ഡോ.കെ രാമൻ നമ്പീശൻ എഴുതിയ അക്ഷരശ്ലോക സാഗരം ,ചെങ്ങന്നൂർ സ്ത്രോതങ്ങൾ ഞായറാഴ്ച പ്രകാശനം ചെയ്യും

ckmnews

ഡോ.കെ രാമൻ നമ്പീശൻ എഴുതിയ അക്ഷരശ്ലോക സാഗരം ,ചെങ്ങന്നൂർ സ്ത്രോതങ്ങൾ ഞായറാഴ്ച പ്രകാശനം ചെയ്യും


ചാലിശേരി സ്വദേശി ഡോ. കെ രാമൻ നമ്പീശൻ സംസ്കൃതവൃത്തങ്ങളിൽ എഴുതിയ  ആയിരത്തി എണ്ണൂറോളം  ശ്ലോകങ്ങളടങ്ങിയ  അക്ഷരശ്ലോകസാഗരം ,ചെങ്ങന്നൂർ സ്ത്രോത്രങ്ങൾ എന്നീ രണ്ട് പുസ്തകങ്ങൾ വേറിട്ട കാഴചയാകുന്നു.പുസ്തകം ഞായറാഴ്ച പ്രകാശനം ചെയ്യും.ആതുര സേവനരംഗത്ത് എഴുപത്തിയേഴാം വയസ്സിലും പട്ടാമ്പിയിൽ സജീവമായ ഡോക്ടർ ഇരുപത്തിരണ്ട് വർഷമായി എഴുതി തീർത്ത   ഉള്ളിലൊളിപ്പിച്ചിരുന്ന   1800 ഓളം ശ്ലോകങ്ങളാണ്  പുസ്തകമാക്കിയത്.ചാലിശേരി ഗവ: ഹൈസ്കൂൾ പഠനകാലത്ത് (1957-60 )മലയാള അദ്ധ്യാപകൻ എം. അശോകനിൽ നിന്ന് പഠിച്ച സംസ്കൃത ശ്ലോകങ്ങളിലെ ഭാഷ വൃത്തങ്ങളാണ് ഡോക്ടർക്ക്  പുസ്തകം എഴുതുന്നതിന്‌ പ്രചോദനമായത് .2000 ത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച ശേഷമാണ് പഴയ കാലത്ത് പഠിച്ചതും

വരും തലമുറക്ക് ഉപയോഗിക്കാനാവുന്ന വിധം

മലയാളത്തിൽ അക്ഷരശ്ലോകക്കാരുടെ പ്രിയപ്പെട്ട വൃത്തങ്ങളായ സ്രഗ്ദ്ധര ,ഗാർദൂലവിക്രീഡിതം , മാന്ദ്രാകാന്ദ എന്നീ വൃത്തങ്ങളിൽ  ശ്ലോകങ്ങൾ എഴുതി തുടങ്ങിയത്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പുലർച്ച നാലു മണി മുതൽ ഏഴ് വരെ   ഡോ. രാമൻ നമ്പീശൻ എഴുത്തിനായി സമയം കണ്ടെത്തി.അക്ഷരശ്ലോക കലാരംഗം പഴയ കവിതകളുടെ ശ്ലോകങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്. രണ്ട് പുസ്തകങ്ങൾ പുറത്തിറക്കുന്നതോടെ സാഹിത്യ കലയായ അക്ഷരശ്ലോകത്തിന് പുസ്തകങ്ങൾ വലിയ മുതൽക്കൂട്ടായി തീരുകയാണ്.ശ്ലോകങ്ങളിൽ  മത്തേഭം മത്തേഭവിക്രീഡിതം , കമലദിവാകരം , ശശികല , വനമാലം , തടിനീ , സ്തുതിഗീതി , ശംഭുനടനം തുടങ്ങി അപൂർവ്വങ്ങളായതും ചൊല്ലി ഫലിപ്പിക്കാൻ  പുതുതലമുറക്ക് സാധ്യത ഏറെയുള്ള വൃത്തങ്ങളുടെ വലിയ കലവറയാണ്  ആയിരം ശ്ലോകം അടങ്ങിയ മൂന്നൂറ് പേജുള്ള അക്ഷരശ്ലോക സാഗരം ,  ഇരുന്നൂറ് പേജിലായുള്ള ചെങ്ങന്നൂർ സ്ത്രോതത്തിൽ എണ്ണൂറോളം ശ്ലോകങ്ങളും ഉണ്ട്.തനിക്ക് ലഭിച്ച ആരോഗ്യ പരിപാലനത്തിൽ  കാര്യക്ഷമമായി  പ്രവർത്തിക്കുന്ന

പട്ടാമ്പിയിലെ ജനകീയ ഡോക്ടറായ നമ്പീശൻ  കോവിഡ് കാലത്ത് പ്രായത്തെ മറന്ന് വീടുകളിലെത്തി രോഗികളെ നോക്കിയത് നഗര ,ഗ്രാമപ്രദേശത്തുകാർക്ക് വലിയ കാരുണ്യമായിരുന്നു.ഓട്ടോറിക്ഷയിലടക്കം യാത്ര ചെയ്ത് വീടുകളിലെത്തും

പ്രായമായ രോഗികൾക്ക് ഡോക്ടർ ഒരാശ്വാസമാണ്  കാത്  കൂർപ്പിച്ച്‌ ഏറെ ശ്രദ്ധയോടെ കേട്ടാണ് രോഗ നിർണ്ണയം നടത്തുക .  രോഗത്തെ അതിജീവിക്കാൻ വളരെ കുറഞ്ഞ രീതിയിലുള്ള മരുന്നുകളാണ് കുറിപ്പിലെഴുത്തുക.ഇതിനകം നിരവധി അംഗീകാരങ്ങൾ ഡോക്ടർക്ക് ലഭിച്ചു.ചാലിശേരി പെരുമണ്ണൂർ കേശവത്ത് പുഷ്പകത്ത് കേശവൻ നമ്പീശൻ - നങ്ങേലി ബ്രാഹ്മണിയമ്മ ദമ്പതിമാരുടെ നാലാമത്തെ മകനാണ്.ചാലിശേരി ശ്രീരാമവിലാസം ലോവർ പ്രെമറി സ്കൂൾ,സിറിയൻ ക്രിസ്ത്യൻ ഹയർ എലിമന്ററി സ്കൂൾ ഗവ: ഹൈസ്കൂൾ എന്നിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും , കോഴിക്കോട് ഗവ:മെഡിക്കൽ കോളേജിലും പഠനം പൂർത്തിയാക്കി. കണ്ണൂർ ചക്കരകല്ല് പ്രെമറി  ഹെൽത്ത് സെന്ററിൽ ഡോക്ടറായി സർക്കാർ ജോലിയിൽ പ്രവേശിച്ചു.സുമതി സഹധർമ്മിണി ,ഡോ .അപർണ്ണ , കമ്പ്യൂട്ടർ എൻഞ്ചിനീയർ  ഭാരതി എന്നിവർ മക്കളാണ്.ഞായറാഴ്ച ഉച്ചക്ക് 2.30 ന്  പട്ടാമ്പി കുളത്തിങ്കൽ ടവേഴസിൽ പുഷ്പക ബ്രാഹമണ സേവ സംഗം സംസ്ക്കാരിക സമിതിയും , പട്ടാമ്പി പ്രാദേശീക സഭയും സംയുക്തമായി ഡോകടറെ ആദരിക്കലും ,പുസ്തക പ്രകാശനവും നടത്തും.എസ്.പി.പി.എസ് കേന്ദ്ര ജനറൽ സെക്രട്ടറി ടി.ആർ ഹരിനാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.സംസ്ക്കാരിക സമിതി ചെയർമാൻ ഡോ.ഇ.എൻ ഉണ്ണികൃഷണൻ അദ്ധ്യക്ഷനാകും.പ്രശസ്ത കവി അരിയന്നൂർ ഉണ്ണികൃഷ്ണൻ , കഥകളി നടൻ പാഴൂർ ദാമോദരൻ , അക്ഷരശ്ലോക ആചാര്യൻ മുതുപറമ്പത്ത് നാരയണൻ നമ്പൂതിരി , ഡോ. എസ് നാരായണൻ , പി.എൻ കൃഷ്ണമൂർത്തി , പി.ആർ രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.