26 April 2024 Friday

പട്ടാമ്പിയില്‍ ബസ്സില്‍ വിദ്യാര്‍ത്ഥിയോട് ലൈംഗിക അതിക്രമം: യുവാവിന് മൂന്ന് വര്‍ഷം കഠിന തടവ്

ckmnews



പട്ടാമ്പി : 

ബസിൽ വച്ച് 13 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം  നടത്തിയ കേസിൽ യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. അമ്പലപ്പാറ കിഴൂർ സ്വദേശി കൃഷ്ണന്‍ (30) നെയാണ്  പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷവിധിച്ചത്