28 March 2024 Thursday

തൃത്താല ബ്ലോക്ക് കോ-ഓപ്പറേറ്റിവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം 16ന്

ckmnews


ചാലിശ്ശേരി:ചാലിശ്ശേരി മെയിൻ റോഡിൽ പ്രവർത്തിക്കുന്ന തൃത്താല ബ്ലോക്ക് കോ-ഓപ്പറേറ്റിവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം 16ന് ചൊവ്വാഴ്ച രാവിലെ 11മണിയ്ക്ക് നടക്കും.രമ്യ ഹരിദാസ് എം.പി.  ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ശ്രീ. സി.വി. ബാലചന്ദ്രൻ, ശ്രീ. വി.ടി. ബൽറാം, പി.വി. ഉമ്മർ മൗലവി,എം.എം, സേതുമാധവൻ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.


ചാലിശ്ശേരി ഗുരുവായൂർ റോഡിലുള്ള 

ഉർഫാജ്  ബിൽഡിങ്ങിലാണ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി യുടെ നവീകരിച്ച ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നത്.