29 March 2024 Friday

രോഗം മാറാൻ മന്ത്രവാദ ചികിത്സക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിക്ക് ജീവപര്യന്തം തടവും, അരലക്ഷം രൂപ പിഴയും

ckmnews

രോഗം മാറാൻ മന്ത്രവാദ ചികിത്സക്ക് എത്തിയ  യുവതിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിക്ക് ജീവപര്യന്തം തടവും, അരലക്ഷം രൂപ പിഴയും


രോഗം മാറാൻ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിക്ക് ജീവപര്യന്തം തടവും, അരലക്ഷം രൂപ പിഴയും.പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.2017 ഏപ്രിൽ 8ന് കോയമ്പത്തൂർ സ്വദേശിനിയായ 21കാരി ബന്ധുക്കളോടൊപ്പം ആണ്ടുനേർച്ചക്കായി പട്ടാമ്പിയിലെ അബുതാഹിറിന്റെ വീട്ടിലെത്തിയിരുന്നു.നേർച്ചക്ക് ശേഷവും യുവതിയും ബന്ധുക്കളും മുപ്പത്തിയേഴുകാരനായ പ്രതിയുടെ വീട്ടിൽ തങ്ങി. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.ഇതിന് ശേഷം യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിത്തിച്ച് അബു താഹിർ പീഡിപ്പിച്ചത്.