20 April 2024 Saturday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.


ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ  പുതുതായി നിർമ്മിച്ച ബഹുനില കെട്ടിടം   സ്പീക്കർ അഡ്വ എം. ബി  രാജേഷ്  ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനെത്തിയ സ്പീക്കറേയും വിശ്ഷിടാതിഥികളെയും ബസ്‌ സ്റ്റോപ്പ് പരിസരത്ത് നിന്ന്  പഞ്ചവാദ്യത്തിന്റെയും മുത്തുക്കുടകളുടെയും  അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.നവകേരള കർമ്മ പദ്ധതി - വിദ്യാ കിരണം മിഷ്യന്റെ ഭാഗമായി മൂന്ന് കോടി കിഫ്ബി ഫണ്ട് ചെലവഴിച്ചാണ്  പതിനെട്ട് ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടത്തിന്റെ ശിലാഫലകം സ്പീക്കർ  അനാഛാദനം ചെയ്തു.തുടർന്ന് പൊതുസമ്മേളന വേദിയിലേക്ക് പ്രവേശിച്ച സ്പീക്കറെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ  സല്യൂട്ട് നൽകി സ്വീകരിച്ചു.പൊതുസമ്മേളനത്തിൽ തൃത്താല ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ വി.പി റെജീന  അധ്യക്ഷനായി.നിർമ്മാണം പൂർത്തീകരിച്ച റാം കൺസ്ട്രക്ഷൻ ഉടമ സുധീഷ് കെ സ്പീക്കർ ഉപഹാരം നൽകി.കെട്ടിട നിർമ്മാണ മേൽനോട്ടം സ്കൂളിൽ താമസിച്ച് നടത്തിയ താഹിർ മഹമൂദ് പി , ബിജു കെ.പി. എന്നിവരെ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക സ്കൂളിന്റെ ഉപഹാരം നൽകി ആദരിച്ചു.പഞ്ചായത്ത് പ്രസിഡൻറ് എ വി  സന്ധ്യ , ബ്ലോക്ക് വൈസ്. പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി ,   ജില്ലാ പഞ്ചായത്തംഗം അനുവിനോദ് ,  ബ്ലോക്ക് പഞ്ചായ അംഗം ധന്യ സുരേന്ദ്രൻ ,പഞ്ചായത്തംഗങ്ങളായ ആനി വിനു , നിഷ അജിത് കുമാർ , ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ   മനോജ് കുമാർ പി.വി , ജില്ലാ വിദ്യഭ്യാസ ഓഫീസർ ഡി. ഷാജിമോൻ , തൃത്താല എ.ഇ.ഒ സിദ്ധിഖ് പി.വി, വിദ്യാകിരണം കോഡിനേറ്റർ ടി ജയപ്രകാശ് ,  സ്കൂൾ പ്രധാനദ്ധ്യാപിക ടി. എസ് ദേവിക , പിടി എ പ്രസിഡന്റ് പി.കെ കിഷോർ , വൈസ് പ്രസിഡന്റ് ബാബു നാസർ, എം പിടി എ പ്രസിഡന്റ് തസ്നീ റസാഖ് ,  എസ് എം സി ചെയർമാൻ ശിവൻ, അദ്ധ്യാപ കരായ വിജയൻ പി , സുനിൽ സി.വി.  രാഷ്ട്രീയ കക്ഷിനേതാക്കളായ ടി.എം. കുഞ്ഞുകുട്ടൻ , നൗഷാദ് ,  കബീർ ,ബാലൻ,  കെ സി.കുഞ്ഞൻ  എന്നിവർ സംസാരിച്ചു.