18 April 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു.ഞായറാഴ്ച രാവിലെ യാക്കോബായ സുറിയാനി ചാപ്പലിൽ  പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ഓശാന ശുശ്രൂഷകൾ നടത്തുകയും ചെയ്‌തു.യേശുക്രിസ്തു ജെറുസലേം ദൈവാലയത്തിലേക്ക് രാജകീയമായി പ്രവേശിച്ചതിന്റെ സ്മരണ പുതുക്കി ഓശാന പെരുന്നാൾ പ്രദക്ഷിണവും നടത്തി.പൊൻ - വെള്ളി കുരിശുകളുടെ അകമ്പടിയോടെ കുരുത്തോലകളേന്തിയും , പൂക്കൾ വിതറിയും വിശ്വാസികളും മദ്ബഹ ശൂ ശ്രുഷകരും വൈദീകനും പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് കുരുത്തോല വാഴ് വിന്റെ ശുശ്രൂഷകൾ നടത്തി. പഴമ വായന ,ശ്ളീഹാ വായന എന്നിവക്ക് ശേഷം 

വിശുദ്ധ ഏവൻഗേലിയോൻ വായനയിൽ ഊശാന' കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു അത്യുന്നതങ്ങളിൽ മഹത്വം  ഉയരങ്ങളിൽ ഓശാന, എന്നുള്ള പ്രതിവാക്യം വിശ്വാസികൾ ഏറ്റുചൊല്ലി.മദ്ബഹായിലെ നാലു ഭാഗത്തേക്കും വാഴ്ത്തിയ കുരുത്തോലകൾ ഉയർത്തി  സ്ളീബ ആഘോഷം നടത്തി.വാഴ്ത്തിയ കുരുത്തോലകൾ   വിശ്വാസികൾക്ക്  വിതരണം ചെയ്‌തു.വിശുദ്ധ കുർബ്ബാനക്കു ശേഷം  ആശീർവാദവും ,ഊശാന സന്ദേശവും ,സ്ളീബ വണക്കവും നേർച്ച കഞ്ഞിയും ഉണ്ടായി.ഓശാന പെരുന്നാളിന് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ ,  ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി പി സി താരുകുട്ടി ,എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി.