25 April 2024 Thursday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വ്യാഴാഴ്ച നടത്തിയ ആൻറിജൻ ടെസ്റ്റ് , എല്ലാം നെഗറ്റീവ്:ഗ്രാമത്തിന് ആശ്വാസം

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വ്യാഴാഴ്ച  നടന്ന ആൻ്റിജൻ  ടെസറ്റ് പരിശോധന ഫലം നെഗറ്റീവായത്ത്  ഗ്രാമവാസികൾക്ക് ആശ്വാസമായി.കഴിഞ്ഞാഴ്ച പട്ടാമ്പി മൽസ്യ മാർക്കറ്റിലെ  വ്യാപനത്തിൻ്റെ ഫലമായി മൂന്ന് പേർക്ക് കോവിഡ് സ്ഥീതികരിച്ചതോടെയാണ് പഞ്ചായത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണം തുടരുന്നത്.വ്യാഴാഴ്ച  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്   നടത്തിയ ടെസ്റ്റിൽ പങ്കെടുത്ത  62 പേരുടേയും ഫലം നെഗറ്റീവായത് നാടിന് ആശ്വാസമേകി.പഞ്ചായത്തിലെ പതിനഞ്ച് വാർഡിലെ ആശാ വർക്കർ ,ജാഗ്രത സമിതി  എന്നിവർ സർവ്വേ നടത്തിയതിൽ നിന്നുള്ള വരും , ഇറച്ചി കച്ചവടക്കാർ , പോലീസ് സ്റ്റേഷനിലെ  എസ്.എച്ച്.ഒ , എസ്.ഐമാർ , എ.എസ്.ഐ മാർ  ജനമൈത്രി ബീറ്റ് ഓഫീസർമാർ ,മറ്റു ഉദ്യോഗസ്ഥർ , പൊതു പ്രവർത്തകർ  തുടങ്ങി 62 പേരെയാണ് വ്യാഴഴ്ച ടെസ്റ്റ് നടത്തിയത്.പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ  മൂന്ന് തവണയായി  നടത്തിയ 275  പേരുടെ ആൻ്റിജൻ ടെസ്റ്റ്  നേരത്തെ നെഗറ്റീവായതും ആശങ്ക മാറുവാൻ ഇടയായി.പഞ്ചായത്ത് പ്രസിഡൻ്റ് അകബർ ഫൈസൽ ,വൈസ് പ്രസിഡൻ്റ് ആനിവിനു , സാമൂഹികആരോഗ്യ കേന്ദ്രത്തിലെ സൂപ്രഡ് ഡോ.സുക്ഷമ , കുമ്പിടി പി.എച്ച്.സി ഓഫീസർ ഡോ.റജീന , ഡോ ജവഹർ  ,  ഹെൽത്ത് ഇൻസ്പെക്ടർ  മൊയ്തീൻ കുട്ടി ,  എച്ച്.ഐ രാജേഷ് ,ജൂനിയർ ഹെൽത്ത് ഓഫീസർമാരായ ബാബു ,പ്രശാന്ത് ,മിനി ,  എന്നിവർ നേതൃത്വം നൽകി.